ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനാവാല കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉടമയും സി.ഇ.ഒയുമായ അദാര്‍ പൂനാവാലയുടെ ഭാര്യയാണ് നതാഷ. ഓക്‌സ്‌ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും സംയുക്തമായി വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീല്‍ഡ് വാക്‌സിനാണ് നതാഷ സ്വീകരിച്ചത്.

കുത്തിവെപ്പ് എടുത്തതില്‍ അഭിമാനം. പ്രാദേശികവും രാജ്യാന്തരവുമായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കു ശേഷം മാത്രമാണ് കോവിഷീല്‍ഡ് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്- ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നതാഷ പറഞ്ഞു.

content highlights: natasha poonwala vaccinated against covid 19