പുണെയിൽ പരിപാടിക്കിടെ സുപ്രിയ സുലെ എംപിയുടെ സാരിക്ക് തീപിടിച്ചപ്പോൾ
പുണെ: എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലെയുടെ സാരിക്ക് തീപിടിച്ചു. ഉടന്‍ തന്നെ തീയണക്കാനായതിനാല്‍ അത്യാഹിതം ഒഴിവാകുകയായിരുന്നു. പുണെയിലെ ഹിഞ്ചവാദിയില്‍ നടന്ന ഒരു കരാട്ടെ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സുപ്രിയ.
ഉദ്ഘാടന ചടങ്ങിള്‍ ശിവജിയുടെ ഒരു പ്രതിമയില്‍ മാല ചാര്‍ത്തുന്നതിനിടെയാണ് സുപ്രിയയുടെ സാരിക്ക് തീപിടിച്ചത്. സമീപത്ത് വെച്ചിരുന്ന വിളക്കില്‍ നിന്നാണ് തീ പടര്‍ന്നത്. ഉടന്‍ തന്നെ തീയണയ്ക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായെന്ന് അധികൃതര്‍ അറിയിച്ചു.
താന്‍ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുലെ പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു.
'ഒരു കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടന വേളയില്‍, എന്റെ സാരിക്ക് അബദ്ധത്തില്‍ തീപിടിച്ചു. എന്നിരുന്നാലും, തക്കസമയത്ത് തീ അണച്ചു. ആരും ആശങ്കപ്പെടേണ്ടതില്ല'സുലെ പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: NCP MP Supriya Sule's saree catches fire at event in Pune; no injuries
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..