Image Courtesy: Video shared by ANI
ന്യൂഡല്‍ഹി: ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ അനുകൂലികളുടെ പ്രക്ഷോഭത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ പാരമ്പര്യങ്ങള്‍ ബഹുമാനിക്കപ്പെടേണ്ടവയാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ബ്രസീലിലെ ഭരണ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ വളരെ ആശങ്കയുണ്ട്. ജനാധിപത്യ പാരമ്പര്യങ്ങള്‍ എല്ലാവരും ബഹുമാനിക്കണം. ബ്രസീല്‍ ഭരണകൂടത്തിന് പൂര്‍ണ പിന്തുണ നല്കുന്നു. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്.
ലുല ഡ സില്‍വ അധികാരത്തിലേറി ഒരാഴ്ച പിന്നിടുമ്പോഴാണ് ബ്രസീലില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഒക്ടോബര്‍ 30-ന് നടന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി ആരോപിച്ച് ആയിരക്കണക്കിന് ബൊല്‍സൊനാരോ അനുകൂലികള്‍ പാര്‍ലമെന്റ് മന്ദിരം വളയുകയും പ്രസിഡന്റിന്റെ കൊട്ടാരവും സുപ്രീം കോടതിയും ആക്രമിക്കുകയും ചെയ്തു.
'ഫാസിസ്റ്റ് ആക്രമണം' എന്നാണ് സംഭവത്തോട് പ്രസിഡന്റ് ലുല ഡ സില്‍വ പ്രതികരിച്ചത്.
Content Highlights: narendra modi tweet on riots in brazil by jair bolsonaro supporters against lula da silva government
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..