modi
ന്യൂഡല്‍ഹി: പദ്മ പുരസ്കാരങ്ങള്‍ക്ക് ആളുകളെ നാമനിര്‍ദേശം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. സെപ്റ്റംബര്‍ 15-നകം നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഞായറാഴ്ച അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
'താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ അധികം അറിയപ്പെടാത്ത കഴിവുറ്റ ധാരാളം ആളുകള്‍ രാജ്യത്തുണ്ട്. മിക്കപ്പോഴും നമ്മള് അവരെക്കുറിച്ച് കേട്ടിട്ടുണ്ടാകണമെന്നില്ല. അത്തരം പ്രചോദിപ്പിക്കുന്ന വ്യക്തിത്വങ്ങളെ നിങ്ങള്‍ക്കറിയാമോ? പദ്മ പുരസ്കാരങ്ങള്‍ക്കായി നിങ്ങള്‍ക്കവരെ നാമനിര്‍ദേശം ചെയ്യാവുന്നതാണ്. സെപ്റ്റംബര്‍ 15 വരെ httsp://padmaawards.gov.in എന്ന സൈറ്റില്‍ നാമനിര്‍ദേശങ്ങള്‍ നല്‍കാം', മോദി ട്വീറ്റ് ചെയ്തു.
പദ്മ വിഭൂഷണ്‍, പദ്മ ശ്രീ തുടങ്ങിയവ രാജ്യം നല്കുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളാണ്. റിപ്പബ്ലിക് ദിനത്തിലാണ് ഈ പുരസ്കാര ജേതാക്കളെ സര്‍ക്കാര്‍ പ്രഖ്യാപിക്കുക. പദ്മ പുരസ്കാരങ്ങളെ 'പീപ്പിള്‍സ് പദ്മ' എന്ന പേരിലേക്കു കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ മാറ്റിയിരുന്നു. പുരസ്കാരങ്ങളെ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുരസ്കാരത്തിനു യോഗ്യരായവരെ കണ്ടെത്തുന്നതിനു പ്രത്യേക സമിതിയെ നിയമിക്കണമന്ന് കേന്ദ്രം സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..