പ്രധാനമന്ത്രി മോദിക്ക് വിദേശത്ത് വലിയ ആദരം ലഭിക്കുന്നു...'കാരണം' നിരത്തി ഗഹലോത്‌


മൻഗർ ധാമിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയും അശോക് ഗഹ്‌ലോതും | Photo: ANI

ജയ്പുര്‍: വിദേശരാജ്യങ്ങളില്‍ നരേന്ദ്രമോദിക്ക് ലഭിക്കുന്ന സ്വീകാര്യത അദ്ദേഹം ഗാന്ധിജിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്‌. രാജസ്ഥാനിലെ മന്‍ഗറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹത്തെ വേദിയിലിരുത്തിയായിരുന്നു ഗഹ്‌ലോതിന്റെ പ്രസംഗം.

'വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ വലിയ ആദരമാണ് പ്രധാനമന്ത്രിക്ക് ലഭിക്കുന്നത്. കാരണം അദ്ദേഹം ഗാന്ധിജിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്‌. ജനാധിപത്യം ആഴത്തില്‍ വേരോടുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് അദ്ദേഹത്തിന് ഈ ആദരവ് ലഭിക്കുന്നത്. ഇത് തിരിച്ചറിയുമ്പോള്‍, അത്തരമൊരു രാജ്യത്തിന്റെ പ്രധാനമന്ത്രി തങ്ങളുടെ രാജ്യത്തേക്ക്‌ വരുന്നതിന്റെ അഭിമാനമാണ് അവര്‍ക്കുണ്ടാവുന്നത്'- ഗഹലോത്‌ പറഞ്ഞു.



അതേസമയം, ഗഹലോതും താനും മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നതായി പ്രധാനമന്ത്രി ഓര്‍ത്തെടുത്തു. 'ഞങ്ങളില്‍ സീനിയറായിരുന്നു അദ്ദേഹം. വേദിയില്‍ ഇരിക്കുന്നവരില്‍ ഏറ്റവും മുതിര്‍ന്ന മുഖ്യമന്ത്രിയും അദ്ദേഹമാണ്.'- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും വേദിയിലുണ്ടായിരുന്നു.

1913 ല്‍ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല ചെയ്ത 1,500 ഓളം ആദിവാസികളുടെ സ്മാരകമാണ് മന്‍ഗര്‍ ധാം രാജസ്ഥാന്‍-ഗുജറാത്ത് അതിര്‍ത്തി പ്രദേശമായ ബന്‍സ്വാരയിലാണ് സ്ഥിതിചെയ്യുന്നത്. കൂട്ടക്കൊല ചെയ്യപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിക്കാന്‍ നടത്തിയ പരിപാടിയിലാണ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും വേദി പങ്കിട്ടത്.

Content Highlights: PM Modi Gets Global Respect As He Leads Gandhi's Country says Ashok Gehlot

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


Argentina

09:32

ഉയിര്‍ത്തെണീറ്റ് അര്‍ജന്റീന; ഫ്രാന്‍സ് പ്രീ-ക്വാര്‍ട്ടറില്‍ | Podcast

Nov 27, 2022

Most Commented