പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: PTI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയനേതാവെന്ന് സര്‍വേ. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'മോണിങ് കണ്‍സള്‍ട്ട്' നടത്തിയ സര്‍വേയിലാണ് 78 ശതമാനം പോയിന്റോടെ മോദി ഒന്നാമതെത്തിയത്.
യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുള്‍പ്പെടെ 22 ലോകനേതാക്കളെ മോദി മറികടന്നുവെന്ന് സര്‍വേ പറയുന്നു. ജനുവരി 26 മുതല്‍ 31 വരെയാണ് സര്‍വേ നടത്തിയത്.
68 ശതമാനം വോട്ടുമായി മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ രണ്ടാം സ്ഥാനത്തും 62 ശതമാനം വോട്ടോടെ സ്വിസ് പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റ് മൂന്നാം സ്ഥാനത്തും എത്തി. ജോ ബൈഡന് 40 ശതമാനം വോട്ടാടെ ഏഴാംസ്ഥാനമാണ് ലഭിച്ചത്. 30 ശതമാനം വോട്ടോടെ ഋഷി സുനക് 12-ാം സ്ഥാനത്താണ്. നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സിയോക്-യൂള്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.
Content Highlights: Narendra Modi emerges most popular global leader in US firm survey
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..