ഡോക്ടറാകണമെന്ന ആഗ്രഹം പങ്കുവെച്ച് കാഴ്ചാപരിമിതിയുള്ള ആളുടെ മകള്‍; വികാരാധീനനായി പ്രധാനമന്ത്രി


Image Courtesy: Video shared by ANI

ന്യൂഡല്‍ഹി: ഗുജറാത്തിലെ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ഉപഭോക്താക്കളോട് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം സംസാരിക്കവേ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാഴ്ചാപരിമിതിയുള്ള ആളും ക്ഷേമപദ്ധതി ഉപഭോക്താവുമായ അയൂബ് പട്ടേലിനോടും മകളോടും സംസാരിക്കുമ്പോഴായിരുന്നു സംഭവം. തന്റെ കാഴ്ച നഷ്ടപ്പെട്ടതിനേക്കുറിച്ച് പറഞ്ഞ അയൂബ്, മൂത്തമകള്‍ ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നതിനേക്കുറിച്ചും പ്രധാനമന്ത്രിയോടു വിവരിച്ചു. ഇതിനിടെയാണ് പ്രധാനമന്ത്രി വികാരാധീനനായത്.

മുന്‍പ് സൗദി അറേബ്യയിലായിരുന്നു അയൂബ് ജോലിചെയ്തിരുന്നത്. ഒരിക്കല്‍ കണ്ണിലൊഴിച്ച മരുന്നിന്റെ പാര്‍ശ്വഫലമായാണ് കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചത്. പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നില്ലേ എന്ന് മോദി അയൂബിനോടു ചോദിച്ചു. തന്റെ മൂന്ന് പെണ്‍മക്കളും സ്‌കൂളില്‍ പോകുന്നുണ്ടെന്നും രണ്ടുപേര്‍ക്ക് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ടെന്നും അയൂബ് മറുപടി നല്‍കി.

മൂത്തമകള്‍ 12-ാം ക്ലാസിലാണെന്നും ഡോക്ടര്‍ ആകാനാണ് മകള്‍ ആഗ്രഹിക്കുന്നതെന്നും അയൂബ് മോദിയോടു പറഞ്ഞു. എന്തുകൊണ്ടാണ് ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് അയൂബിന്റെ മകള്‍ നല്‍കിയ മറുപടിയാണ് മോദിയുടെ കണ്ണുനിറച്ചത്. എന്റെ അച്ഛന്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണ് ഡോക്ടര്‍ ആകണമെന്ന എന്റെ ആഗ്രഹത്തിന് കാരണം എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. അയൂബ് ഇക്കാര്യങ്ങള്‍ പറയുന്നതിനിടെ മകളും കരയുന്നത് വീഡിയോയില്‍ കാണാം.

Content Highlights: narendra modi becomes emotional when visuallychallenged man's daughter shares dream of become doctor

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented