ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ ദിവസവും കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണെന്ന് മോദി ആരോപിച്ചു. 

വി. മുരളീധരന്‍ എംപി യുടെ വീടിനു നേരെയുണ്ടായ ബോംബാക്രമണം അദ്ദേഹത്തെ അപായപ്പെടുത്താന്‍ ആയിരുന്നെന്നും പ്രധാനമന്ത്രി ആരോപിച്ചു. 

ആന്ധ്രയിലെ ബൂത്തുതല പ്രവര്‍ത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കുമ്പോഴാണ് പ്രധാനമന്ത്രി കേരളത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

ത്രിപുരയില്‍  പൂജ്യത്തില്‍ നിന്നാണ് ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും നരേന്ദ്രമോദി പറഞ്ഞു.

content highlights: narendra modi against kerala