ന്യൂഡല്‍ഹി: പ്രമുഖ ആത്മീയ സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് തലവന്‍ നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വൈകിട്ടോടെയാണ് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം നരേന്ദ്ര ഗിരിയുടെ ശിഷ്യനായ ആനന്ദ് ഗിരിയെ സംഭവവുമായി ബന്ധപ്പെട്ട് ഹരിദ്വാറില്‍ നിന്ന് യു.പി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നരേന്ദ്ര ഗിരിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Narendra Giri, Head Of Top Religious Body, Dies By Suicide: UP Police