സിഎസ്ഐആറിന്‍റെ ആദ്യ വനിത ഡയറക്‌ടർ ജനറലായി ഡോ.എന്‍. കലൈശെൽവി


നല്ലതമ്പി കലൈശെൽവം | Photo: Twitter/CSIR

ന്യൂഡല്‍ഹി: 'കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്'(സിഎസ്‌ഐആര്‍) മേധാവിയായി സീനിയര്‍ സയന്റിസ്റ്റ് ഡോ. നല്ലതമ്പി കലൈശെല്‍വിയെ നിയമിച്ചു. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്.

രാജ്യത്തെ ശാസ്ത്രഗവേഷണത്തേയും വ്യാവസായത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഉന്നതാധികാര സമിതിയാണ് സിഎസ്‌ഐആര്‍. 38 ദേശീയ ലബോറട്ടറികള്‍ സിഎസ്‌ഐആറിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 3500ഓളം ശാസ്ത്രജ്ഞരും 4350 അനുബന്ധ ഉദ്യോഗസ്ഥരും സാങ്കേതിക പ്രവര്‍ത്തകരും ഈ ദേശീയ ലാബോറട്ടറികളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.

നിലവില്‍ കാരക്കുടിയിലെ സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് കലൈശെല്‍വി. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും കലൈശെല്‍വിയായിരുന്നു.

ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ വിരമിച്ച ശേഖര്‍ മണ്ടേയുടെ പിന്‍ഗാമിയായാണ് കലൈശെല്‍വി അധികാരമേറ്റത്. ശേഖര്‍ മണ്ടേയുടെ വിരമിക്കലിന് ശേഷം ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെയ്ക്കായിരുന്നു സിഎസ്ഐആറിന്റെ അധിക ചുമതല ഉണ്ടായിരുന്നത്.

സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് വകുപ്പ് സെക്രട്ടറിയായും കലൈശെല്‍വി ചുമതലയേല്‍ക്കും. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിക്കടുത്ത് അംബാസമുദ്രം സ്വദേശിനിയാണ് കലൈശെല്‍വി.

Content Highlights: Nallathamby Kalaiselvi Becomes First Woman To Head India's Top Scientific Body


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented