പ്രിയങ്കയുടെ ചോദ്യത്തിനുമുന്നില്‍ കൈകൂപ്പി പൊട്ടിക്കരഞ്ഞ തടവുകാരി; മോചനം 31 വര്‍ഷത്തിനുശേഷം


സ്വന്തം ലേഖകന്‍

നീണ്ട 33 വർഷക്കാലത്തിനിടയിലെ കാരാഗ്രവാസം, ഓർമ്മിക്കാൻ പോലും ആഗ്രഹിക്കാത്ത നിമിഷങ്ങൾ, ഏറെ കയ്പേറിയ അനുഭവങ്ങൾ. എന്നാൽ ഇതിൽ നിന്നൊക്കെ വേറിട്ടൊരു ദിനം കൂടി നളിനി ശ്രീഹരന് ഓർമ്മിക്കുന്നുണ്ട്, പ്രിയങ്കാ ഗാന്ധിയുടെ വെല്ലൂർ ജയിൽ സന്ദർശനം.

രാജീവ് ഗാന്ധി കുടുംബത്തോടൊപ്പം, നളിനി | Photo: മാതൃഭൂമി ആർക്കൈവ്സ്

'സുപ്രീംകോടതിയ്ക്കും ഗാന്ധി കുടുംബത്തിനും നന്ദി അറിയിക്കുന്നു'
രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളി ശ്രീഹരൻ അടക്കമുള്ളവരെ വിട്ടയക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ നളിനിയുടെ സഹോദരൻ ഭാഗ്യനാഥൻ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു.

രാജീവ് ഗാന്ധി കൊലക്കേസിൽ കഴിഞ്ഞ 31 വർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന നളിനി ശ്രീഹരനേയും മറ്റു അഞ്ചുപേരേയും മോചിപ്പിക്കാൻ വേണ്ടി സുപ്രീം കോടതി നിർദേശം നൽകി. കേസിലെ പ്രതികളായ നളിനി ശ്രീഹരന്‍, റോബര്‍ട്ട് പൈസ്, രവിചന്ദ്രന്‍ രാജ, ശ്രീഹരന്‍, ജയകുമാര്‍, മുരുകുന്‍എന്നിവർക്ക് മറ്റേതെങ്കിലും കേസുകളില്‍ ബന്ധമില്ലെങ്കില്‍ മോചിപ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.നീണ്ട 31 വർഷക്കാലത്തിനിടയിലെ കാരാഗ്രവാസം, ഓർമ്മിക്കാൻ പോലും ആഗ്രഹിക്കാത്ത നിമിഷങ്ങൾ, ഏറെ കയ്പേറിയ അനുഭവങ്ങൾ. എന്നാൽ ഇതിൽ നിന്നൊക്കെ വേറിട്ടൊരു ദിനം കൂടി നളിനി ശ്രീഹരന് ഓർമ്മിക്കുന്നുണ്ട്. ഇപ്പോഴത്തെ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും രാജീവ് ഗാന്ധിയുടെ മകളുമായ പ്രിയങ്കാ ഗാന്ധിയുടെ വെല്ലൂർ ജയിൽ സന്ദർശനം. ചിലരുടെ ജീവിതത്തിലേക്ക് വെളിച്ചമെത്തുന്ന ചില നിമിഷങ്ങളുണ്ടെന്ന് പറയാറില്ലേ, അത്തരത്തിലുള്ള ഒരു നിമിഷം കൂടിയായിരുന്നു പ്രയങ്കാ ഗാന്ധിയുമായുള്ള തന്റെ കൂടിക്കാഴ്ച എന്നാണ് നളിനി പറഞ്ഞുവെക്കുന്നത്. മാർച്ച് 18 - 2008, ആയിരുന്നു പ്രിയങ്കയുടെ വെല്ലൂർ ജയിൽ സന്ദർശനം. അന്നത്തെ കൂടിക്കാഴ്ചയിൽ വലിയ മാറ്റമാണ് തനിക്കുണ്ടായതെന്നും പ്രതീക്ഷയുടെ കിരണങ്ങൾ തന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചുവെന്നും നളിനി തന്നെ വ്യക്തമാക്കുന്നുണ്ട്. ജയിലിൽ വെച്ച് തന്റെ അഭിഭാഷകനായ പി പുകഴേന്തി മുഖേന ദി ഹിന്ദുവിന് എഴുതിയ കത്തിലായിരുന്നു നളിനി ഇക്കാര്യങ്ങൾ എഴുതിവെക്കുന്നത്.

2008ലാണ് പ്രിയങ്കാ ഗാന്ധി വെല്ലൂർ ജയിലിൽ നളിനിയെ സന്ദർശിക്കാൻ വേണ്ടി എത്തുന്നത്. ഞാൻ പ്രിയങ്കാ ഗാന്ധിയാണെന്ന് രണ്ടു പ്രാവശ്യം പറഞ്ഞപ്പോഴാണ് വിശ്വാസം വന്നത്. തിരിച്ചറിഞ്ഞതും 'എനക്ക് ഒന്നും തെരിയാതമ്മാ' (എനിക്കൊന്നും അറിയില്ല), ഞെട്ടൽ മാറും മുമ്പേ നളിനി പറഞ്ഞൊപ്പിച്ചു.

കുറച്ച് നിമിഷങ്ങൾ നിശ്ശബ്ദമായിരുന്നതിന് ശേഷം പ്രിയങ്കാ ഗാന്ധി പറഞ്ഞു തുടങ്ങി, 'എന്റെ അച്ഛൻ വളരെ നല്ല മനുഷ്യനായിരുന്നു, ലോലഹൃദയനും. നിങ്ങളെന്തിനാണ് അദ്ദേഹത്തോട് ഇത് ചെയ്തത്? കാരണം എന്തു തന്നെ ആയിരുന്നാലും സംഭാഷണത്തിൽ കൂടി അതൊക്കെ പരിഹരിക്കാമായിരുന്നു' നിറഞ്ഞ കണ്ണോടെ പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും കണ്ടു നിന്ന നളിനിയും കരഞ്ഞു തുടങ്ങിയിരുന്നു.

'എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, ഞാൻ കരയാൻ തുടങ്ങി. ആ സമയത്ത്, അവിടെവെച്ച് ഞാൻ വല്ലാത്തൊരും വേദനയാണ് അനുഭവിച്ചത്, മരിക്കാൻ തോന്നി, അത്രമാത്രം വേദനയായിരുന്നു അനുഭവിച്ചത്' ആ നിമിഷത്തെക്കുറിച്ച് നളിനി ഓർമ്മിക്കുന്നത് ഇങ്ങനെയാണ്.

പ്രിയങ്കാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചുവെന്നാണ് നളിനി പറഞ്ഞത്. 'രാജീവ് ഗാന്ധിയുടെ കുടുംബത്തിൽ നിന്നുള്ളവരുമായുള്ള കൂടിക്കാഴ്ച എന്നത് സാധാരണമായൊരു കാര്യമല്ല. ഈ കൂടിക്കാഴ്ച ചില സാഹചര്യങ്ങൾ മൂലമുണ്ടായ അപമാനങ്ങളിൽ നിന്നും കുറ്റപ്പെടുത്തലുകളിൽ നിന്നും തന്നെ ശുദ്ധീകരിച്ചതായി തോന്നിയെന്നാണ് നളിനി കത്തിൽ കൂടി വ്യക്തമാക്കിയത്. കൂടിക്കാഴ്ചയിൽ ഗാന്ധി കുടുംബം ഒരിക്കൽ തന്റെ നിരപരാധിത്വം വിശ്വസിക്കുമെന്ന് ആത്മവിശ്വാസം വളർത്തി'.

'വ്യക്തിപരമായ കാരണത്താലാണ് ഞാൻ നളിനിയെ കാണാൻ ചെന്നത്. അവർ എത്രമാത്രം ജയിലിൽ കഷ്ടപ്പെടുന്നുവെന്ന് ഞാൻ കണ്ടു' എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.

ആരോടും ദേഷ്യമില്ല, ക്ഷമിച്ചിരിക്കുന്നു -രാഹുൽ
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിക്ക് എതിർ അഭിപ്രായം ഉണ്ടായിരുന്നില്ല. പ്രതികളോട് ക്ഷമിച്ചുവെന്നും മോചനത്തിൽ എതിർപ്പില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് നന്ദി അറിയിച്ചു കൊണ്ട് പ്രതിയായ നളിനി രംഗത്തെത്തുകയും ചെയ്തിരുന്നു.

പോണ്ടിച്ചേരിയിൽ വിദ്യാർഥികളോട് സംവദിക്കവെയായിരുന്നു രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങളുടെ പിതാവ് തീവ്രവാദികളാൽ കൊല്ലപ്പെടുകയായിരുന്നു, അവരോടുള്ള പ്രതികരണം എന്താണ് എന്നായിരുന്നു ചോദ്യം.

'ആരോടും എനിക്ക് ദേഷ്യമില്ല. എന്റെ പിതാവിനെ നഷ്ടപ്പെട്ടു, തീർച്ചയായും അത് എനിക്ക് വല്ലാത്തൊരു നഷ്ടം തന്നെയാണ്. ബുദ്ധിമുട്ടേറിയ ദിവസമായിരുന്നു അത്. എന്നാൽ എനിക്ക് ദേഷ്യമില്ല, ഞാൻ ക്ഷമിച്ചിരുന്നു' രാഹുൽ ഗാന്ധി പറഞ്ഞത് ഇപ്രകാരമായിരുന്നു.

പേരറിവാളന് പിന്നാലെ ജാമ്യത്തിനപേക്ഷിച്ച നളിനി

രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന് ജാമ്യം അനുവദിച്ചതിനു പിന്നാലെ നളിനിയും ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജാമ്യത്തിനായി സുപ്രീംകോടതിയെയാണ് സമീപീക്കേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എൻ. ഭണ്ഡാരി, ജസ്റ്റിസ് ഡി. ഭരതചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിടുകയും ചെയ്തിരുന്നു. പേരറിവാളന് ജാമ്യം നൽകിയത് സുപ്രീംകോടതിയാണ്. അതിനാൽ അതേ കേസിൽ ശിക്ഷിക്കപ്പെട്ട നളിനിയും ജാമ്യത്തിനായി സുപ്രീംകോടതിയെയാണ് സമീപിക്കേണ്ടത്. പേരറിവാളന്റെ കാര്യത്തിൽ സുപ്രീംകോടതി സ്വീകരിച്ച നിലപാട് ഹൈക്കോടതി സ്വീകരിച്ച് ജാമ്യം അനുവദിക്കണമെന്ന നളിനിയുടെ അഭിഭാഷകന്റെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. 32 വർഷത്തെ ജയിൽ ജീവിതത്തിനൊടുവിലായിരുന്നു പേരറിവാളന് ജാമ്യം ലഭിച്ചത്.

പ്രതികളെ വെറുതെവിട്ടതിൽ കോൺഗ്രസ് നിലപാട്

അതേസമയം രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് ദൗര്‍ഭാഗ്യകരമെന്നായിരുന്നു കോൺഗ്രസ് വിശേഷിപ്പിച്ചത്. സുപ്രീം കോടതിയുടെ തീരുമാനം തീര്‍ത്തും അസ്വീകാര്യവും തെറ്റായതുമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് പ്രതികരിച്ചു.

Content Highlights: nalini sriharan and priyanka gandhi meet at cellular jail - all you need to know

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented