തേമ്‌ജെൻ ഇംന അലോംഗ് | Photo : Twitter / @AlongImna
കൊഹിമ: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മുഖസൗന്ദര്യത്തേപ്പറ്റി പറയുമ്പോള്‍ പരിഹാസത്തിന് വിഷയമാകുന്ന പ്രധാനകാര്യം കണ്ണുകളാണ്. കുഞ്ഞിക്കണ്ണുകള്‍, ചൈനീസ് കണ്ണുകള്‍, വര വരച്ച പോലുള്ളവ... അങ്ങനെ നീളുന്നു പരിഹാസം. എന്നാല്‍ ചെറിയ കണ്ണുകളേക്കുറിച്ച് നാഗാലാന്‍ഡിലെ ഉന്നതവിദ്യാഭ്യാസം, ഗോത്രവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന തേമ്‌ജെന്‍ ഇംന അലോംഗിന്റെ ഹാസ്യരൂപേണയുള്ള പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് തേമ്‌ജെന്‍.
'കണ്ണുകള്‍ക്ക് വലിപ്പം കുറവാണെങ്കിലും വടക്കുകിഴക്കന്‍ ഇന്ത്യക്കാര്‍ സൂക്ഷ്മദൃഷ്ടിയുള്ളവരാണ്. കണ്ണുകള്‍ ചെറിയതായതിനാല്‍ വളരെ കുറച്ച് പൊടി മാത്രമേ കണ്ണുകളിലേക്ക് പോവാനിടയുള്ളൂ, മാത്രമല്ല നീളന്‍ പരിപാടിക്കിടെ ബോറടിക്കുമ്പോള്‍ ആരുമറിയാതെ ഉറങ്ങുകയും ചെയ്യാം, കണ്ണുകള്‍ ചെറുതായതിനാല്‍ ഉറങ്ങുകയാണെന്ന് ഒറ്റ നോട്ടത്തില്‍ ആളുകള്‍ മനസിലാക്കുകയുമില്ല', ചെറിയ കണ്ണുകള്‍ കൊണ്ടുള്ള നേട്ടങ്ങള്‍ തേമ്‌ജെന്‍ എടുത്തുപറഞ്ഞു.
ഒരു പൊതുപരിപാടിയില്‍നിന്നുള്ള തേമ്‌ജെനിന്റെ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ വളരെ വേഗമാണ് വൈറലായത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. തന്റെ വാക്കുകള്‍ വൈറലാക്കിയ ശുഭാങ്കര്‍ മിശ്ര എന്ന മാധ്യമപ്രവര്‍ത്തകന് നന്ദിയറിയിച്ച് തേമ്‌ജെനും വീഡിയോ റീ ട്വീറ്റ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..