ന്യൂഡല്‍ഹി: ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ ആനുകൂല്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്നതിന് സമാനമായി ഭാഷാ ന്യൂനപക്ഷങ്ങളെ കണ്ടെത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ ആനൂകൂല്യം നല്‍കിയുള്ള വിജ്ഞാപനം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 

തമിഴ്‌നാട്ടിലും കര്‍ണാടകയിലും മലയാളം സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സിറ്റിസണ്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പഞ്ചാബ്, മിസോറാം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലെ ഹിന്ദു വിഭാഗത്തിന് ന്യൂനപക്ഷ പദവി നൽകണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ കക്ഷി ചേരാനും സിറ്റിസണ്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി അനുമതി തേടി.

 

content highlights; N society moves SC, seeks benefits for linguistic minorities in running educational institutes