പ്രതീകാത്മക ചിത്രം | ഫോട്ടോ:പി.ടി.ഐ
ഹരിയാണ: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്നതിനിടെ ഹരിയാണയിൽ അജ്ഞാതജ്വരം ബാധിച്ച് 28 പേർ മരിച്ചതായി റിപ്പോർട്ട്. റോഹ്തക് ജില്ലയിലെ തിതോലി ഗ്രാമത്തിലാണ് കഴിഞ്ഞ പത്തു ദിവസത്തിനിടെ 28 പേർ മരിച്ചത്. ഇതേ തുടർന്ന് ജില്ലാ ഭരണകൂടം ഗ്രാമത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
28 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരമെങ്കിലും 40 പേർ മരിച്ചതായി പ്രദേശവാസികൾ പറയുന്നു. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ പരിഭ്രാന്തിയിലാണ്. അജ്ഞാതജ്വരമെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും കോവിഡ് ബാധിച്ചാകാം ഇവർ മരിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്. ഏതായാലും മരണത്തിന്റെ യഥാർഥ കാരണം കണ്ടുപിടിക്കുന്നതിനായി പരിശോധനകളും അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടം ഗ്രാമത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻകരുതലെന്ന നിലയിൽ ഇവിടെ ജില്ലാ ഭരണകൂടം കോവിഡ് ചികിത്സാകേന്ദ്രങ്ങളും ആരംഭിച്ചു. ഗ്രാമത്തിൽ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം പറയുന്നു. തിതോലിയിലും സമീപ ഗ്രാമപ്രദേശങ്ങളിലുമായി കോവിഡ് പരിശോധന നടത്തിയ 746 പേരിൽ 159 പേരും കോവിഡ് പോസിറ്റീവാണ്.
പരിശോധിച്ചവരിൽ 25 ശതമാനം പേരും കോവിഡ് പോസിറ്റീവായതിനാൽ പ്രദേശത്ത് വലിയരീതിയിൽ പരിശോധനയും വാക്സിനേഷനും നടത്തുമെന്ന് ഗ്രാമം സന്ദർശിച്ച സബ്ഡിവിഷണൽ മജിസ്ട്രേറ്റ് രാകേഷ് സെയ്നി അറിയിച്ചു
Content Highlights:mystery fever claims 28 lives in Haryana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..