നേപ്പാളിനും ബംഗ്ലാദേശിനും ഇന്ത്യ കോവിഡ് വാക്‌സിന്‍ നൽകി; മ്യാൻമാറിനും സീഷെൽസിനും നാളെ


ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ കാഠ്മണ്ഡുവിൽ ഇന്ത്യൻ നയതന്ത്രപ്രതിനിധിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു. | Photo: MEA

ന്യൂഡൽഹി: മാലദ്വീപിനും ഭൂട്ടാനും പിന്നാലെ നേപ്പാളിനും ബംഗ്ലാദേശിനും ഇന്ത്യ കോവിഡ് വാക്സിൻ നൽകി. നേപ്പാളിനും ബംഗ്ലാദേശിനും ഇന്ത്യയിൽ നിന്നുള്ള ആദ്യഘട്ട വാക്സിൻ ശേഖരം ലഭിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ സ്ഥിരീകരിച്ചു. ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ഡോസും നേപ്പാളിലേക്ക് 10 ലക്ഷം ഡോസുമാണ് അയച്ചത്.

മ്യാൻമാർ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിൻ വെള്ളിയാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മ്യാൻമാറിലേക്ക് 10 ലക്ഷം ഡോസും സീഷെൽസിലേക്ക് അരലക്ഷം ഡോസുമാണ് അയച്ചത്.

കഴിഞ്ഞദിവസം ഭൂട്ടാനിലേക്ക് 1,50,000 ഡോസും മാലദ്വീപിലേക്ക് 1,00,000 ഡോസ് വാക്സിനും ഇന്ത്യ അയച്ചിരുന്നു.

ഇതിനു പുറമേ ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മൗറീഷ്യസ് എന്നിവിടങ്ങളിലേക്കുള്ള വാക്സിൻ നടപടിക്രമങ്ങൾ പൂർത്തിയാവുന്ന മുറയ്ക്ക് അയക്കും.

കോവിഡ് വാക്സിൻ ലഭ്യമാവുന്ന മുറയ്ക്ക് 19 രാജ്യങ്ങളിൽ വാക്സിൻ വിതരണം ചെയ്യുമെന്ന് നേരത്തെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര ഉപയോഗത്തിനുള്ളത് നിലനിർത്തിക്കൊണ്ടാണ് വാക്സിൻ മറ്റ് രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്നതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കോവിഡ് ചികിത്സയ്ക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിൻസ റെംഡിസിവിർ ഉൾപ്പെടെയുള്ള മരുന്നുകളും ചികിത്സാ ഉപകരണങ്ങളും ഇന്തയ നിരവധി രാജ്യങ്ങളിലേക്ക് സഹായമായി കയറ്റി അയച്ചിരുന്നു.

ഓക്സ്‌ഫഡ് സർവകലാശാല ആസ്ട്രസെനിക്കയുമായി ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് നിർമിക്കുന്നത്. ഭാരത് ബയോടെക്കാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ നിർമിക്കുന്നത്.

Content Highlights:Myanmar, Seychelles to receive 'made in India' vaccine doses on Friday


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022

Most Commented