
ശിവരാജ് സിങ് ചൗഹാൻ | photo:ANI
ഭോപ്പാല്‍ : സര്‍ക്കാര്‍ പട്ടികയിലുള്‍പ്പെട്ട മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ആദ്യം വാക്സിന് നല്‍കണമെന്നുള്ളതിനാല്‍ കോവിഡ് വാക്സിന് സ്വീകരിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അറിയിച്ചു .
''നിലവില്‍ വാക്സിന് സ്വീരിക്കേണ്ടതില്ലെന്നാണ് എന്റെ തീരുമാനം, ആദ്യം അത് മറ്റുള്ളവര്‍ക്ക് നല്‍കണം. എന്റെ ഊഴം അതിനുശേഷമേ വരൂ. മുന്‍ഗണനാ പട്ടികയില്‍പ്പെട്ട ആളുകള്‍ക്ക് ആദ്യം കുത്തിവവെപ്പ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നമ്മളിപ്പോള്‍ പ്രവര്‍ത്തിക്കേണ്ടത്', ചൗഹാന് പറഞ്ഞു.
കോവി ഷീല്‍ഡ് എന്ന കോവിഡ് വാക്സിന് ഉപയോഗിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൗഹാന്റെ പ്രതികരണം. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും നിയന്ത്രിത അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട് .
ഞായറാഴ്ചയാണ് കോവിഷീല്‍ഡ്, കോവാക്സിന് എന്നീ വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. ഉപാധികളോടെ വാക്സിന് ഉപയോഗിക്കാനാവും. കാഡിലെ ഹെല്‍ത്ത് കെയര്‍ വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ചൗഹാന്റെ തീരുമാനത്തില്‍ സന്ദേഹം രേഖപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു. വാക്സിനുകളെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരിക്കുന്നതിനാല്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ആദ്യം വാക്സിന് നല്‍കണമെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു.
വാക്സിന് എടുക്കില്ലെന്നും മറ്റുള്ളവര്‍ ആദ്യം അത് എടുക്കണമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി പറയുന്നു. വാക്സിന്റെ ഫലപ്രാപ്തി, പാര്‍ശ്വഫലങ്ങള്‍ എന്നിവയില്‍ നിരവധി സംശയങ്ങള്‍ ഉയര്‍ന്നിട്ടുള്ളതിനാല്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ ആദ്യം വാക്സിന് സ്വീകരിക്കണം, ''ഭൂഷണ് ട്വീറ്റ് ചെയ്തു.
ontent highlights: My turn should come afterwards, I will not get vaccinated as of now, says Shivraj Singh Chouhan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..