രാഹുൽ വിദ്യാർഥികളുമായി സംസാരിക്കുന്നു
ന്യൂഡല്‍ഹി: തന്നെ 'സര്‍' എന്ന് അഭിസംബോധന ചെയ്ത വിദ്യാര്‍ഥിയെ തിരുത്തി രാഹുല്‍ ഗാന്ധി. 'സര്‍' എന്ന് വിളിക്കേണ്ടെന്നും രാഹുല്‍ എന്ന് വിളിച്ചാല്‍ മതിയെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. അപ്രതീക്ഷിതമായ രാഹുലിന്റെ പ്രതികരണത്തെ നിറഞ്ഞ കയ്യടികളോടെയാണ് വിദ്യാര്‍ഥി സദസ്സ് ഏറ്റെടുത്തത്.
പുതുച്ചേരി ഭാരതിദാസന്‍ സര്‍ക്കാര്‍ കോളേജിലെ വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ചോദ്യം ചോദിക്കുന്നതിനിടെയാണ് രാഹുലിനെ വിദ്യാര്‍ഥിനികളിലൊരാര്‍ സര്‍ എന്ന് വിളിച്ചത്. എന്നാല്‍ 'എന്റെ പേര് രാഹുല്‍ എന്നാണ്, അങ്ങനെ വിളിച്ചാല്‍ മതിയാവും. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിന്‍സിപ്പാളിനേയോ അധ്യാപകരേയോ അങ്ങനെ വിളിക്കാം. പക്ഷെ, എന്ന രാഹുല്‍ എന്ന് വിളിക്കുക'- രാഹുലിന്റെ വാക്കുകളെ ദീര്‍ഘനേരത്തെ കയ്യടികളോടെയാണ് സദസ്സ് സ്വാഗതം ചെയ്തത്.
'എന്നാല്‍ നിങ്ങളെ ഞാന്‍ രാഹുല്‍ അണ്ണാ (സഹോദരന്‍) എന്ന് വിളിക്കട്ടേ?' വിദ്യാര്‍ഥിയുടെ അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു. 'അത് നല്ലതാണ്, അങ്ങനെ വിളിച്ചോളൂ' എന്ന രാഹുലിന്റെ മറുപടിയും കയ്യടികളോടെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചു.
രാഹുലിന്റെ വീഡിയോ അദ്ദേഹം തന്നെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് ഫോട്ടോയെടുക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനാണ് രാഹുല്‍ പുതുച്ചേരിയിലെത്തിയത്. മുഖ്യമന്ത്രി വി നാരായണ സ്വാമിക്കൊപ്പം മത്സ്യത്തൊഴിലാളികളുമായും രാഹുല്‍ സംവദിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..