ന്യൂഡൽഹി: മുട്ടിൽ മരംമുറിക്കേസിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന് കത്ത് നൽകി.

കോടികളുടെ അനധികൃത മരംമുറിക്കു പിന്നിൽ ഉന്നതല ഗൂഢാലോചനയുണ്ടെന്നും പ്രതികളെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ നീക്കം നടക്കുന്നതായി സംശയിക്കുന്നുവെന്നും മുരളീധരൻ കത്തിൽ ആരോപിച്ചു.

കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന അന്വേഷണത്തിനേ വസ്തുതകൾ പുറത്തുകൊണ്ടുവരാനാകുവെന്നും കത്തിൽ പറയുന്നു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനെയും കേരളത്തിലെ വനംവകുപ്പ് മേധാവിയെയും വിളിച്ചുവരുത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

content highlights:muttil tree felling case, muraleedharan sought intervention of central forest department