
ആഗ്ര: മുസ്ലിംങ്ങളെ രാക്ഷസന്മാരായും രാവണന്റെ അനുയായികളായും ചിത്രീകരിച്ച് സംഘപരിവാര്‍ യോഗം. അവസാന യുദ്ധത്തിന് തയാറെടുക്കാന്‍ സംഘ് പരിവാര്‍ നേതാക്കള്‍ വെല്ലുവിളിക്കുന്നു. കൊല്ലപ്പെട്ട വി.എച്ച്.പി ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ മാതൂറി്ന്റെ അനുസ്മരണ ചടങ്ങിലാണ് സംഘ പരിവാര്‍ നേതാക്കളുടെ വെല്ലുവിളി.
നമ്മുടെ ശക്തി പ്രകടമാക്കണം. അതിനായി ശക്തമായ പരിപാടികള്‍ സംഘടിപ്പിക്കണം. എതിര്‍ക്കാന്‍ തുടങ്ങിയില്ലെങ്കില്‍ ഇപ്പോള്‍ അരുണ്‍ നഷ്ടപ്പെട്ടപോലെ നാളെ മാറ്റാരെങ്കിലും ഇല്ലാതാകും. മറ്റൊരാള്‍ നഷ്ടപ്പെടുന്നതിന് മുന്‍പ് നമ്മുടെ ശക്തിയെന്തെന്ന് അവരറിയണമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും ആഗ്ര എംപിയുമായ രാം ശങ്കര്‍ കതേരിയ പറയുന്നു.
മരിച്ച അരുണിനെ രക്തസാക്ഷിയായി ചിത്രീകരിക്കുന്നതോടൊപ്പം രാക്ഷസന്മാരെ കൊലപ്പെടുത്താന്‍ തയാറെടുക്കണമെന്ന് ബിജെപി എംപി ബാബു ലാല്‍ ആഹ്വാനം ചെയ്യുന്നു. ഞങ്ങളെ പരീക്ഷിക്കാന്‍ നില്‍ക്കരുതെന്നും മതത്തെ അപമാനിക്കുന്ന പ്രവര്‍ത്തികള്‍ പൊറുക്കില്ലെന്നും ബാബു ലാല്‍ യോഗത്തില്‍ പറഞ്ഞു.
വരുന്ന തിരഞ്ഞെടുപ്പില്‍ നമ്മള് ശക്തി പ്രകടമാക്കുമെന്നും യു.പി ബി.ജെ.പി എം.എല്‍.എ ജഗന് പ്രസാദ് ഗാര്‍ഗ് ആഹ്വാനം ചെയ്യുന്നു. അരുണിന്റെ കൊലയ്ക്ക് പിന്നില്‍ മുസ് ലിങ്ങളാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. അരുണിന്റെ കൊലയ്ക്ക് പിന്നില്‍ മുസ്ലിംങ്ങളാണെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് സംഘപരിവാര്‍ യോഗം.