കോവിഡ് ബാധിച്ച് മരിച്ചയാളുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം കവര്‍ന്നു; നഗരസഭാ ജീവനക്കാരന്‍ അറസ്റ്റില്‍


പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി

പാട്‌ന: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷം രൂപ പിന്‍വലിച്ചതിന് മുനിസിപ്പല്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥരെ ബിഹാറില്‍ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് ബാധിച്ച് മരിച്ച അഭിമന്യു കുമാറിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് വിശാല്‍ എന്നയാള്‍ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിച്ചത്. ബീഹാറിലെ റോഹതാസ് ജില്ലയിലാണ് സംഭവം. കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

സ്‌കൂളില്‍ ക്ലര്‍ക്കായിരുന്ന അഭിമന്യു കുമാര്‍ ഏപ്രില്‍ 30 നാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1,06,500 രൂപ പിന്‍വലിച്ചതായി ഇദ്ദേഹത്തിന്റെ ഭാര്യ ഛായ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതേത്തുടര്‍ന്ന് ജൂണ്‍ 11ന് ഇവര്‍ പോലീസില്‍ പരാതിയ നല്‍കുകയായിരുന്നു. അഭിമന്യു മരിച്ച് 10 ദിവസത്തിനുള്ളില്‍ മൂന്ന് വ്യത്യസ്ത ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് തുക പിന്‍വലിച്ചതായി പോലീസ് കണ്ടെത്തി.

ഛായയുടെ പരാതിയില്‍, ജൂണ്‍ 11 ന് ദാരിഹാത് പോലീസ് സ്റ്റേഷനില്‍ ഐപിസി 420, 379 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് റോഹ്താസ് പോലീസ് സൂപ്രണ്ട് ആശിഷ് ഭാരതി, ഡെഹ്രി എസ്ഡിപിഒ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് അഭിമന്യു കുമാറിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിശാല്‍ എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ശവസംസ്‌കാര വേളയില്‍ മരിച്ചയാളുടെ സാധനങ്ങളില്‍ നിന്ന് എടിഎം കാര്‍ഡ് എടുത്തതായി ഇയാള്‍ സമ്മതിച്ചു. എടിഎം കാര്‍ഡിന്റെ കവറിനുള്ളില്‍ പിന്‍ നമ്പര്‍ എഴുതിയതായും പ്രതി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ തനിക്കൊപ്പമുണ്ടായിരുന്ന ആളുകളേക്കുറിച്ചും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Municipal staff steals deceased COVID patient's ATM card, withdraws Rs 1 lakh

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented