പ്രതീകാത്മക ചിത്രം | മാതൃഭൂമി
മുംബൈ: എലിവിഷം പുരണ്ട തക്കാളി ചേര്‍ത്ത ഭക്ഷണം കഴിച്ച് യുവതി മരിച്ചു. മുംബൈ മലാദിലെ പാസര്‍ വാദിയില്‍ ജൂലായ് 21നാണ് സംഭവം. രേഖ നിഷാദ് എന്ന 27 വയസ്സുകാരിയാണ് മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ, എലിയെ കൊല്ലാനായി വിഷം പുരട്ടി സൂക്ഷിച്ചതായിരുന്നു തക്കാളി. എന്നാല്‍ തൊട്ടടുത്ത ദിവസം ഇക്കാര്യം ഓര്‍മയില്ലാതെ ഇതേ തക്കാളി ചേര്‍ന്ന് രേഖ ന്യൂഡില്‍സ് ഉണ്ടാക്കി കഴിക്കുകയായിരുന്നു.
ന്യൂഡില്‍സ് കഴിച്ചതിന് പിന്നാലെ ശക്തമായ ഛര്‍ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് രേഖയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. ബുധനാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്.
ടിവി കാണുന്നതിനിടെ അബദ്ധവശാല്‍ തക്കാളി ന്യൂഡില്‍സില്‍ ചേര്‍ക്കുകയായിരുന്നുവെന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മുസ ദേവര്‍ഷി പറഞ്ഞു.
Content Highlights: Mumbai Woman Eats Maggi With Tomatoes, Dies


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..