ജോലിസ്ഥലത്തേക്ക് പോകവെ ഗതാഗതക്കുരുക്ക്; ഓട്ടോയില്‍നിന്നിറങ്ങി നിയന്ത്രിച്ച് ട്രാഫിക് പോലീസുകാരന്‍


ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരൻ | Photo: Twitter(@ThePksinha)

മുംബൈ: ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെ റോഡിലെ ഗതാഗതക്കുരുക്ക് നീക്കാന്‍ രംഗത്തിറങ്ങിയ പോലീസുകാരന് സോഷ്യല്‍ മീഡിയയുടെ കയ്യടി. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് വഴിയില്‍ ബ്ലോക്ക് കണ്ട് ഓട്ടോയില്‍ നിന്ന് പുറത്തിറങ്ങി ട്രാഫിക് പോലീസുകാരന്‍ 'സ്‌പെഷ്യല്‍ ഡ്യൂട്ടി'യെടുത്തത്. തോളില്‍ ബാഗുമായി ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

സ്വകാര്യ മരുന്നുനിര്‍മാണ കമ്പനിയുടെ ഡയറക്ടര്‍ പ്രഭാത് സിന്‍ഹയാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത് മുംബൈ ട്രാഫിക് പോലീസ് റീട്വീറ്റ് ചെയ്തു. ഘട്‌കോപ്പര്‍ വെസ്റ്റിലാണ് പോലീസുകാരന്‍ ട്രാഫിക് നിയന്ത്രിക്കാനിറങ്ങിയത്. ബാഗുമായി റോഡില്‍ നിന്ന് ലോറികള്‍ അടക്കമുള്ള വാഹനങ്ങള്‍ പോലീസുകാരന്‍ നിയന്ത്രിക്കുന്നതായി ചിത്രത്തില്‍ കാണാം.



തന്നെ നിയോഗിച്ച സ്ഥലത്തെ ജോലിമാത്രം ചെയ്യുമെന്ന നിലപാടെടുക്കാതെ അധികജോലി ചെയ്യാന്‍ തയ്യാറായ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ പ്രശംസിച്ച് ട്വീറ്റുകള്‍ നിറഞ്ഞു. വളരക്കുറച്ച് നല്ലമനുഷ്യരില്‍ ഒരാളെന്നടക്കമുള്ള പ്രശംസയാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. മോശം കാലാവസ്ഥയാണെങ്കിലും നല്ല മനുഷ്യരുള്ള സ്ഥലമാണ് മുംബൈയെന്നും കമന്റുകള്‍ വന്നു. ഫുഡ് ഡെലിവറി ആപ്പിന്റെ ജീവനക്കാരന്‍ ട്രാഫിക് നിയന്ത്രിക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇയാള്‍ക്കും വലിയ സ്വീകാര്യതയാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്.

Content Highlights: Mumbai Traffic Policeman Clears Traffic On His Way To Work


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented