ആവശ്യത്തിന് വാക്‌സിനില്ല; മൂന്നുദിവസത്തേക്ക് വാക്‌സിനേഷന്‍ നിര്‍ത്തിവെച്ച് മുംബൈ കോര്‍പറേഷന്‍


പ്രതീകാത്മകചിത്രം| Photo: Pics4news

മുംബൈ: മുംബൈയില്‍ കോവിഡ് വാക്‌സിനേഷന്‍ മൂന്നുദിവസത്തേക്ക് നിര്‍ത്തിവെച്ചു. ആവശ്യത്തിന് ഡോസ് ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. വെള്ളിയാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് മുംബൈയില്‍ വാക്‌സിനേഷന്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ലഭ്യമായ ഡോസുകളുടെ അളവ് കുറവായതാണ് ഇതിനു കാരണമെന്നും ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വ്യാഴാഴ്ച അറിയിച്ചു.

അതേസമയം, ആവശ്യത്തിന് വാക്‌സിന്‍ ഇതിനിടയ്ക്ക് ലഭിക്കുകയാണെങ്കില്‍ മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ജനങ്ങളെ അറിയിക്കുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്മാരും നാല്‍പ്പത്തഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ളവരും ഭയക്കേണ്ടതില്ലെന്നും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കു മുന്‍പില്‍ തടിച്ചുകൂടരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. വാക്‌സിന് രജിസ്റ്റര്‍ ചെയ്തവര്‍ക്കെല്ലാം അത് ലഭിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

മേയ് ഒന്നു മുതല്‍ രാജ്യമൊട്ടാകെ 18നും 45നും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ മുംബൈയില്‍ ഇത് നടക്കില്ല. ആവശ്യത്തിന് വാക്‌സിന്‍ ലഭിച്ചതിനു ശേഷമേ 18-45 പ്രായത്തിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങൂവെന്നും മേയ് ഒന്നിന് തന്നെ ആരംഭിക്കില്ലെന്നും ബ്രിഹാന്‍മുംബൈ അഡീഷണല്‍ മുന്‍സിപ്പല്‍ കമ്മിഷണര്‍ അശ്വിനി ഭീഡേ ട്വീറ്റ് ചെയ്തിരുന്നു.

content highlights: mumbai stops vaccination for three days

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented