-
മുംബൈ : 100 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച് മുംബൈ നഗരം. 8776 പേരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയതില്‍ 700 പേര്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിനിടയില്‍ മുംബൈയില്‍ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ദിവസം കൂടിയാണ് ഇന്ന്.
മുംബൈയില്‍ രോഗമുക്തരാവുന്നവരുടെ നിരക്കും പ്രതീക്ഷയേകുന്നതാണ്. 73 ശതമാനമാണ് മുംബൈയിലെ രോഗമുക്തി നിരക്ക്. ജൂലൈ 20 മുതല്‍ 26 വരെ 1.03 ശതമാനം എന്ന രീതിയിലുള്ള വളര്‍ച്ചാ നിരക്ക് മാത്രമേ ഉള്ളൂ.
തിങ്കളാഴ്ച 7,924 കേസുകളാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്. 227 പേരാണ് മരണപ്പെട്ടത്. മുംബൈയില്‍ 1021 കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 39 പേര് തിങ്കളാഴ്ച മാത്രം മരിച്ചു. മുംബൈയില്‍ മാത്രം ഇതുവരെ 6,132 പേരാണ് മരിച്ചത്.
content highlights : Mumbai Sees Lowest Covid Cases In 3 Months
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..