മുംബൈ സാഹിത്യവേദിയുടെ വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം എന്‍. ശ്രീജിത്തിന്


മാതൃഭൂമി മുംബൈ ചീഫ് റിപ്പോര്‍ട്ടറായ എന്‍. ശ്രീജിത്ത് കണ്ണൂര്‍ മാലൂര്‍ സ്വദേശിയാണ്.

മുംബൈ: മുംബൈ സാഹിത്യവേദിയുടെ വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരത്തിന് എന്‍. ശ്രീജിത്ത് അര്‍ഹനായി. പോയവര്‍ഷം സാഹിത്യവേദിയില്‍ അവതരിപ്പിച്ചവയില്‍ മികച്ച രചനയ്ക്കാണ് പുരസ്‌കാരം നല്‍കിവരുന്നത്.

മുംബൈ സാഹിത്യവേദി സ്ഥാപകാംഗം, നിരൂപകന്‍, കോളമിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ വി.ടി. ഗോപാലകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് 5000 രൂപയും ശില്പവും അടങ്ങുന്ന പുരസ്‌കാരം. വി.ടി. സ്മാരക ട്രസ്റ്റിനു വേണ്ടി വി.ടി. വാസുദേവനാണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്. മാതൃഭൂമി മുംബൈ ചീഫ് റിപ്പോര്‍ട്ടറായ എന്‍. ശ്രീജിത്ത് കണ്ണൂര്‍ മാലൂര്‍ സ്വദേശിയാണ്.

മാര്‍ച്ച് മൂന്ന് ഞായറാഴ്ച വൈകീട്ട് ആറു മണിക്ക് മാട്ടുംഗ കേരള ഭവനത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍ പുരസ്‌കാരം നല്‍കും.

Content Highlights: mumbai sahityavedi vt gopalakrishnan memorial award for n sreejith

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented