കനത്ത മഴയിൽ മുംബൈയിൽ വ്യാപക നാശനഷ്ടം, 33 മരണം; സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി


വരുന്ന മണിക്കൂറുകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മുംബയിലെ വെള്ളം കയറിയ റോഡ് | Photo: ANI

മുംബൈ: ശക്തമായ മഴയിൽ മുംബൈയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറിയ നിലയിലാണ്. മഴക്കെടുതിയിൽ 33 മരണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

നഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറിയതിനാൻ ഗതാഗതം താറുമാറായി കിടക്കുകയാണ്. അതെസമയം സബർബൻ ട്രെയിനുകൾ സർവീസ് പുന:രാരംഭിച്ചിട്ടുണ്ട്. സെൻട്രൽ ലൈൻ, ഹാർബർ ലൈൻ, ട്രാൻസ് ഹാർബർ ലൈനുകളിലൂടെയുള്ള ട്രെയിനുകൾ ഓടിത്തുടങ്ങി.

സംസ്ഥാനത്തെ നിലവിലെ സാഹച്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിലയിരുത്തി. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളും തകർന്ന് കിടക്കുന്ന കെട്ടിടങ്ങളും നിരീക്ഷിക്കാൻ അധികൃതോട് നിർദ്ദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വരുന്ന മണിക്കൂറുകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ്.

Content Highlights: Mumbai rains: Local train services resume, 33 people die

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented