'ബി.ജെ.പി. ബാഡ്ജ് ധരിച്ചുവരൂ';മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത രാഹുലിനെതിരേ മുംബൈ പ്രസ്‌ ക്ലബ് 


1 min read
Read later
Print
Share

Photo | ANI

മുംബൈ: വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്ന് ആരോപിച്ച് മുംബൈ പ്രസ് ക്ലബ്. സംഭവത്തില്‍ രാഹുല്‍ മാപ്പുപറയണമെന്ന് പ്രസ് ക്ലബ് ആവശ്യപ്പെട്ടു. പാര്‍ട്ടി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് രാഹുല്‍ മാധ്യമപ്രവര്‍ത്തകനു നേരെ കയര്‍ത്തത്.

അപകീര്‍ത്തിക്കേസില്‍ രാഹുലിനെ ശിക്ഷിച്ച സാഹചര്യത്തില്‍ എം.പി. സ്ഥാനം നഷ്ടമാകുമോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഇതോടെ ശാന്തത കൈവിട്ട് രാഹുല്‍ പെട്ടെന്ന് ക്ഷുഭിതനായി. 'താങ്കളെന്തിനാണ് ബി.ജെ.പി.ക്കുവേണ്ടി നേരിട്ട് പണിയെടുക്കുന്നത്? ബി.ജെ.പി.ക്ക് പണിയെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബി.ജെ.പി. ബാഡ്ജ് ധരിക്കൂ, ഒരു പത്രപ്രവര്‍ത്തകനായി അഭിനയിക്കരുതെ'ന്ന് രാഹുല്‍ പൊട്ടിത്തെറിച്ചു.

ചോദ്യം ചോദിക്കുക എന്നതാണ് മാധ്യമപ്രവര്‍ത്തകന്റെ ജോലി. വാര്‍ത്താസമ്മേളനം വിളിച്ച് പത്രപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കൊക്കെ മാന്യമായി ഉത്തരം പറയേണ്ടി വരും. പാരമ്പര്യമുള്ള ഒരു പാര്‍ട്ടി നേതാവ് മാധ്യമപ്രവര്‍ത്തകരുടെ അന്തസ്സ് മാനിക്കുന്നതില്‍ പരാജയപ്പെട്ടു- പ്രസ് ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ രാഹുല്‍ തിരുത്തല്‍ വരുത്തുകയും മാധ്യമപ്രവര്‍ത്തകനോട് മാപ്പ് പറയുകയും വേണമെന്ന് പ്രസ് ക്ലബ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: mumbai press club asks rahul gandhi to apologise for humiliating journalist

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi-rahul

1 min

'നെഹ്രുവിന്റെ പൈതൃകം ദീപസ്തംഭം പോലെ ഉയർന്നുനിൽക്കുന്നു, അത് ഇന്ത്യയെന്ന ആശയത്തെ പ്രകാശിപ്പിക്കുന്നു'

May 27, 2023


niti aayog meet

2 min

'മോദിയെ എതിർക്കുന്നതിൽ എവിടംവരെ പോകും?'; നിതി ആയോഗിൽ പങ്കെടുക്കാത്ത മുഖ്യമന്ത്രിമാർക്കെതിരേ BJP

May 27, 2023


modi

പൂജാ ചടങ്ങുകളോടെ ഇന്ത്യൻ പാർലമെന്‍റ് സമർപ്പണം; ചെങ്കോല്‍ സ്ഥാപിച്ച് പ്രധാനമന്ത്രി

May 28, 2023

Most Commented