കുഞ്ഞ് പോലീസുകാർക്കൊപ്പം| Photo: twitter.com|MumbaiPolice
മുംബൈ: ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ രക്ഷിച്ച് മുംബൈ പോലീസ്. പന്ത്നഗറിലാണ് സംഭവം. പൂച്ചകള്‍ ബഹളം വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പന്ത്നഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതിനു പിന്നാലെ മുംബൈ പോലീസിന്റെ നിര്‍ഭയ സ്ക്വാഡ് സ്ഥലത്തെത്തി. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. രക്ഷപ്പെടുത്തിയതിന് പിന്നാലെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കുഞ്ഞ് സുരക്ഷിതമായിരിക്കുന്നെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നെന്നും പോലീസ് അറിയിച്ചു.
അതേസമയം, കുഞ്ഞിനെ അഴുക്കുചാലില്‍ ഉപേക്ഷിച്ചവരെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
content highlights: mumbai police rescues newborn baby from drain
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..