ഡൊണാൾഡ് ബ്രാഡ്മാൻ |ഫോട്ടോ:AP
മുംബൈ: മുംബൈയിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ന് തെളിഞ്ഞുവന്ന പെട്രോള്‍ വില ക്രിക്കറ്റ് ആരാധകര്‍ വലിയ ബഹുമാനത്തോടെയാണ് നോക്കികണ്ടത്. ക്രിക്കറ്റ് ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിങ് ശരാശരിയായാണ് 99.94. പെട്രോളിനും ഇതേ വില നിശ്ചയിച്ച് മുംബൈ ബ്രാഡ്മാന് ആദരമര്പ്പിക്കുകയാണെന്നാണ് ട്രോളന്മാര് പറയുന്നത്.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് മുംബൈ നഗരത്തില്‍ പെട്രോള്‍ വില 99.94 ലെത്തിയത്. ബ്രാഡ്മാന് ആദരമര്‍പ്പിച്ച നേട്ടം സ്വന്തമാക്കിയതിനൊപ്പം സെഞ്ചുറിയടിക്കാന്‍ ആറ് പൈസയുടെ കുറവ് മാത്രം.
സെഞ്ചുറിക്കായി മുംബൈ കാത്തിരിക്കുന്നതിനിടെ ജയ്പൂര്‍ നഗരം ഇതിനോടകം ഈ നേട്ടം സ്വന്തമാക്കി. ജയ്പൂരില്‍ വ്യാഴാഴ്ചത്തെ പെട്രോള്‍ വില 100.17 രൂപയാണ്. ജയ്പൂര്‍ മാത്രമല്ല മറ്റു പല നഗരങ്ങളും ഇതിനോടകം സെഞ്ചുറി കടന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുംബൈയില്‍ വ്യാഴാഴ്ചയാണ് പെട്രോള്‍ വില 99.94 എത്തിയത്. വെള്ളിയാഴ്ച സെഞ്ചുറിയടിക്കുമെന്ന് കരുതിയിരുന്നെങ്കിലും വിലയില്‍ മാറ്റമുണ്ടായില്ല. തൊട്ടുപിന്നാലെ 91.87 രൂപയുമായി മികച്ച പാര്‍ട്ട്ണര്‍ഷിപ്പുമായി ഡീസലുമുണ്ട്.
ഡല്‍ഹിയില്‍ പെട്രോളിന് 93.68 രൂപയും ഡീസലിന് 84.61 രൂപയുമാണ് ഇന്നത്തെ വില.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..