മുംബൈ: മുതിര്‍ന്ന എന്‍സിപി നേതാവ് സച്ചിന്‍ അഹിര്‍ ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണിത്. 

എന്‍.സി.പി മുംബൈ അധ്യക്ഷനായിരുന്ന സച്ചിന്‍ അഹിര്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മകന്‍ ആദിത്യ താക്കറെ എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 

എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ സുപ്രധാന വകുപ്പ് കൈകാര്യം ചെയ്ത മന്ത്രികൂടിയായിരുന്നു അദ്ദേഹം. സച്ചിന്‍ അഹിറിനെ പാര്‍ട്ടിയിലെത്തിച്ചതോടെ മുംബൈയില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിക്കാനാകുമെന്നാണ് ശിവസേന കരുതുന്നത്.

Content Highlights: Maharashtra: Mumbai NCP president Sachin Ahir, joins Shiv Sena in the presence of party chief Uddhav Thackeray.