കങ്കണയ്‌ക്കെതിരേ 'വിലകെട്ട' പരാമര്‍ശവുമായി മുംബൈ മേയര്‍


കങ്കണ റണൗട്ട് | Photo:PTI

മുംബൈ: നടി കങ്കണ റണൗട്ടിന്റെ ഓഫീസ് കെട്ടിടം പൊളിക്കാനുള്ള നഗരസഭയുടെ ഉത്തരവ് തെറ്റാണെന്നും അതിനെ പ്രതികാര നടപടിയായി മാത്രമേ കാണാനാവൂ എന്നുമുളള ബോംബെ ഹൈക്കോടതിയുടെ വിധിവന്ന് മണിക്കൂറുകള്‍ക്കുളളില്‍ കങ്കണയ്‌ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശവുമായി മുംബൈ മേയര്‍. കങ്കണയെ 'വിലകെട്ട ആളു'കളെന്നാണ് മേയര്‍ കിഷോരി പെഡ്‌നേക്കര്‍ വിശേഷിപ്പിച്ചത്.

'ഹിമാചല്‍ പ്രദേശില്‍ നിന്ന് മുംബൈയിലേക്കെത്തിയ ഒരു അഭിനേതാവ് മുംബൈയെ പാക് അധീന കശ്മീരെന്ന് വിശേഷിപ്പിച്ചപ്പോള്‍ എല്ലാവരും ആശ്ചര്യപ്പെട്ടു. തുടര്‍ന്ന് അവര്‍ക്കെതിരെ പരാതികളുണ്ടായി. കോടതിയെ ഒരു രാഷ്ട്രീയ സര്‍ക്കസാക്കി മാറ്റാന്‍ ഇത്തരം വിലകുറഞ്ഞ ആളുകള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇത് തെറ്റാണ്.' കിഷോരി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് പ്രതികരിച്ചു.

ബാന്ദ്രയിലെ പാലി ഹില്ലില്‍ കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് പൊളിച്ചുമാറ്റാന്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് മുംബൈ നഗരസഭ ഉത്തരവിട്ടത്. മുംബൈ പോലീസിനെച്ചൊല്ലി ശിവസേനാനേതാവ് സഞ്ജയ് റാവുത്തും കങ്കണയും തമ്മില്‍ വാക്പോര് തുടരുന്നതിനിടെയായിരുന്നു നടപടി. കെട്ടിടം പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ അന്നുതന്നെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും അപ്പോഴേക്കും ചില ഭാഗങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു.

കെട്ടിടം പൊളിക്കാനുളള നഗരസഭയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുമാറ്റിയതിന് കങ്കണയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കെട്ടിടം വാസയോഗ്യമാക്കുന്നതിനുവേണ്ട നടപടിയെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നുമാണ് ജസ്റ്റിസുമാരായ എസ്.ജെ. കഠാവല്ലയും റിയാസ് ഛഗ്ലയുമടങ്ങുന്ന ബെഞ്ചിന്റെ വിധി.

നഗരസഭയുടെ ഉത്തരവ് റദ്ദാക്കണമെന്നും തനിക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കങ്കണ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധിപറഞ്ഞത്. കങ്കണയുടെ കെട്ടിടത്തില്‍ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെട്ടിടം പൊളിക്കാനുള്ള ഉത്തരവ് തീര്‍ത്തും തെറ്റാണ്. പ്രതികാരനടപടിയായേ അതിനെ കാണാനാവൂ. പൊളിച്ചുമാറ്റിയ ഭാഗങ്ങള്‍ നഗരസഭാചട്ടങ്ങള്‍ക്കനുസൃതമായി പുനര്‍നിര്‍മിക്കാന്‍ കങ്കണയ്ക്ക് അവകാശമുണ്ട്.

കെട്ടിടത്തിനുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയ കോടതി അതിനുശേഷം അവര്‍ക്കുനല്‍കേണ്ട നഷ്ടപരിഹാരത്തുക നിര്‍ണയിക്കുമെന്നും വ്യക്തമാക്കി. മുംബൈ പോലീസിനും മഹാരാഷ്ട്ര സര്‍ക്കാരിനും ചലച്ചിത്രമേഖലയ്ക്കുമെതിരേ കങ്കണ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ കോടതി അംഗീകരിക്കുന്നില്ല. അവ നിരുത്തരവാദപരവും അനവസരത്തിലുള്ളതുമാണ്. പൊതുവേദികളില്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ അവര്‍ നിയന്ത്രണം പാലിക്കണം. എന്നാല്‍, ഒരു വ്യക്തി നിരുത്തരവാദപരമായി എന്തെങ്കിലും പറഞ്ഞാല്‍ അതിനെ അവഗണിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. അല്ലെങ്കില്‍ നിയമപരമായ പരിഹാരങ്ങള്‍ തേടണം. പ്രതികാരനടപടികള്‍ സ്വീകരിക്കുന്നത് ശരിയല്ല -കോടതി പറഞ്ഞു.

കേസില്‍ കങ്കണ കക്ഷിചേര്‍ത്ത ശിവസേനാനേതാവ് സഞ്ജയ് റാവുത്തിനെ കോടതി വിമര്‍ശിച്ചിരുന്നു.

Content Highlights:Mumbai Mayor's Derogatory remark at Kangana Ranaut

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented