പ്രതീകാത്മകചിത്രം| Photo: AFP
മുംബൈ: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മുംബൈ പോലീസ്. മുംബൈയിലെ ജനങ്ങള്‍ ബീച്ച്, തുറസ്സായ സ്ഥലങ്ങള്‍, പാര്‍ക്ക് തുടങ്ങിയ പൊതുവിടങ്ങള്‍ വൈകുന്നേരം അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ സന്ദര്‍ശിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്കി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ജനുവരി 15 വരെയാണ് നിയന്ത്രണം. വലിയ ആള്‍ക്കൂട്ടങ്ങള്‍ക്കും അനുമതിയില്ലെന്ന് മുംബൈ പോലീസ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതുവര്‍ഷത്തിന് മുന്നോടിയായിട്ടുള്ള എല്ലാ വലിയ കൂടിച്ചേരലുകളും അധികൃതര്‍ നിരോധിച്ചിട്ടുമുണ്ട്.
മഹാരാഷ്ട്രയില്‍ 198 പുതിയ ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5368 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. തലേദിവസത്തേക്കാള്‍ 37 ശതമാനം കൂടുതലാണിത്.
മുംബൈയിലും കോവിഡ് കേസുകളില്‍ വന്‍വര്‍ധനയുണ്ട്. കഴിഞ്ഞ 24 മണിക്കൂറനിടെ 3671 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. തൊട്ടു തലേന്നത്തേതിനെ അപേക്ഷിച്ച് 46 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 190 പേര്‍ക്കാണ് മുംബൈയില്‍ പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
Content Highlights: Mumbai imposes strict restrictions amid Omicron Spread
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..