ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങി പതിനാറുകാരിയ്ക്ക് ദാരുണാന്ത്യം


Photo : NDTV

മുംബൈ: ഒളിച്ചുകളിക്കിടെ ലിഫ്റ്റില്‍ തല കുടുങ്ങി മഹാരാഷ്ട്രയില്‍ പതിനാറുകാരിയ്ക്ക് ദാരുണാന്ത്യം. മുംബൈയിലെ മാന്‍ഖുര്‍ദില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ന്യൂ സായ്ധാം സൊസൈറ്റിയില്‍ താമസിക്കുന്ന മുത്തശ്ശിയെ സന്ദര്‍ശിക്കാനെത്തിയ രേഷ്മ ഖരാവിയ്ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. കൂട്ടുകാര്‍ക്കൊപ്പം ഒളിച്ചുകളിയ്ക്കുകയായിരുന്ന രേഷ്മ ഒളിച്ചിരിക്കുന്നവരെ തിരയാന്‍ ലിഫ്റ്റിന്റെ പുറമെയുള്ള വാതിലില്‍ ജനല്‍ പോലുള്ള ഭാഗത്ത് കൂടി തലയിട്ട് നോക്കുന്നതിനിടെ ലിഫ്റ്റ് താഴത്തെ നിലയിലേക്ക് നീങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു.

തൊട്ടുമുകളിലത്തെ നിലയില്‍ രേഷ്മയുടെ കസിന്‍ പന്ത്രണ്ടുകാരനായ വിശാല്‍ അസാധാരണമായ ശബ്ദം കേട്ട് വന്നുനോക്കിയപ്പോഴാണ് രേഷ്മയുടെ തല ലിഫ്റ്റില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. പരിഭ്രാന്തനായ കുട്ടി മറ്റുള്ളവരെ വിവരമറിയിച്ചു. ലിഫ്റ്റിന്റെ വാതില്‍ കുടുങ്ങിയ നിലയിലായതിനാല്‍ തുറക്കാന്‍ സാധിച്ചില്ല. പതിനഞ്ച് മിനിറ്റിന് ശേഷമാണ് വാതില്‍ തുറന്ന് രേഷ്മയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ശതാബ്ദി ആശുപത്രിയിലെത്തിച്ചെങ്കിലും രേഷ്മയെ രക്ഷിക്കാനായില്ല. അഞ്ചാം നിലയിലാണ് രേഷ്മയുടെ മുത്തശ്ശി താമസിക്കുന്നത്.



ഏഴ് നിലകളുള്ള കെട്ടിടസമുച്ചയത്തില്‍ അഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടാക്കിയ ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമായത്. ലിഫ്റ്റിന്റെ പുറമെയുള്ള വാതിലിലെ ചെറിയ ജനല്‍ ഗ്ലാസ് പോലെയുള്ള വസ്തുവുപയോഗിച്ച് മറക്കാത്തതില്‍ ഹൗസിങ് സൊസൈറ്റിയുടെ ഭാരവാഹികള്‍ അനാസ്ഥ വരുത്തിയതാണ് അപകടത്തിന് കാരണമായതെന്ന് രേഷ്മയുടെ കുടുംബം ആരോപിച്ചു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൗസിങ് സൊസൈറ്റിയുടെ ചെയര്‍മാന്‍, സെക്രട്ടറി എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹാദേവ് കാംബ്ലെ അറിയിച്ചു.


Content Highlights: Mumbai Girl Dies, Lift Accident, Playing Hide-And-Seek


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented