യുവതിക്കൊപ്പം കാറില്‍; തടയാനെത്തിയ ഭാര്യയെ ഇടിച്ചുവീഴ്ത്തി ബോളിവുഡ് നിർമാതാവ് | Video


സംഭവത്തിന്റെ സിസിടിവി ദൃശ്യവും കമൽ കുമാർ മിശ്രയും |Photo/ twitter.com/kamalmishra_kkm

മുംബൈ: ബോളിവുഡ് നിര്‍മ്മാതാവ് ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഭാര്യയുടെ പരാതിയില്‍ ബോളിവുഡ് നിര്‍മാതാവായ കമല്‍ കുമാര്‍ മിശ്രയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കാറില്‍ മറ്റൊരു യുവതിക്കൊപ്പം കമല്‍ കുമാറിനെ കണ്ടെത്തിയതിനെ തുടർന്ന് വാഹനം ഓടിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വാഹനം ഇടിച്ചുവീഴ്ത്തിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

വെസ്റ്റ് അന്ധേരിയിലെ ഒരു പാര്‍പ്പിട സമുച്ചയത്തിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ ഒക്ടോബർ 19-ന് ആണ് സംഭവം നടന്നത്. മിശ്രയെ അന്വേഷിച്ച് ഭാര്യ പാര്‍ക്കിങ്ങ് ഏരിയയിലെത്തുകയും അവിടെ അയാളെ മറ്റൊരു യുവതിയ്‌ക്കൊപ്പം കാണുകയുമായിരുന്നു. ഭാര്യയെ കണ്ട ഇയാള്‍ കടന്നു കളയാന്‍ ശ്രമിക്കുകയും അത് തടയാന്‍ ശ്രമിച്ച അവരെ കാറിടിച്ചു വീഴ്ത്തുകയുമായിരുന്നു.



യുവതിയുടെ തലയ്ക്കും കൈകള്‍ക്കും കാലുകള്‍ക്കും സാരമായ പരിക്കു പറ്റിയിട്ടുണ്ട്. രണ്ടു കാലിലൂടെയും കാറിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ഇവരുടെ പരാതിയില്‍ കമല്‍ കുമാര്‍ മിശ്രയ്‌ക്കെതിരെ അംബോലി പോലീസ് കേസെടുത്തിട്ടുണ്ട്. ദേഹാത്തി ഡിസ്കോ എന്ന സിനിമയുടെ നിർമാതാവാണ് കമല്‍ കുമാർ മിശ്ര.

Content Highlights: bollywood fimmaker, caught with woman, tried to kill wife


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented