ഇംത്യാസ് ഖത്രി, ആര്യൻ ഖാൻ
ന്യൂഡല്‍ഹി: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഇംത്യാസ് ഖത്രിയുടെ വീട്ടില്‍ നാര്‍കോട്ടിക്‌സ് ബ്യൂറോ പരിശോധന നടത്തി. ബാന്ദ്രയിലെ ഓഫീസ് കെട്ടിടത്തിലും പരിശോധന നടക്കുകയാണ്.
കേസില്‍ അചിത് കുമാര്‍ എന്നയാളെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇംത്യാസ് ഖത്രിയുടെ പേരും ഉയര്‍ന്നുവന്നത്. നേരത്തെ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി വിതരണം ചെയ്‌തെന്ന കേസിലും ഇംത്യാസിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു.
വിവിഐപി യൂണിവേഴ്‌സല്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനി എന്ന പേരില്‍ സിനിമാനിര്‍മാണ കമ്പനി നടത്തുന്ന ഇംത്യാസ് ഖത്രിക്ക് ഐഎന്‍കെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന പേരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഉണ്ട്. ബോളിവുഡിലെ നിരവധി താരപ്രമുഖരുമായി അടുത്തബന്ധമുളളയാളാണ് ഇംത്യാസ് ഖത്രി. രാഷ്ട്രീയക്കാരുമായും നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇംത്യാസിന് ലഹരി മരുന്ന് വിതരണത്തില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് കരുതുന്നത്.
ആഡംബരകപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെയാണ് അറസ്റ്റ് ചെയ്തത്.
Content Highlights:Mumbai Drug Bust Case: NCB Raids Film Producer Imtiyaz Khatri's Office, Home in Bandra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..