പ്രതീകാത്മ ചിത്രം: ഫോട്ടോ; അഖിൽ ഇ.എസ്
മുംബൈ: മുംബൈയില്‍ കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ക്ക് മൂന്നാം തവണയും കോവിഡ് സ്ഥിരീകരിച്ചു. വീര്‍ സവര്‍ക്കര്‍ ആശുപത്രിയിലെ 26 കാരിയായ ഡോ. ശ്രുഷ്തി ഹലാരിക്കാണ് വീണ്ടും രോഗം പിടിപെട്ടത്. കഴിഞ്ഞ 13 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതില്‍ രണ്ട് തവണ രോഗം പിടിപെട്ടത് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷമാണ്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് ഡോക്ടര്‍ക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമേ അന്നു കാണിച്ചിരുന്നുള്ളു. ഈ വര്‍ഷം മാര്‍ച്ച് എട്ടിന് ഡോക്ടര്‍ ഹലാരി കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസും ഏപ്രില്‍ 29ന് രണ്ടാം ഡോസും സ്വീകരിച്ചിരുന്നു.
ഇതിനുപിന്നാലെ മേയ് 29ന് രണ്ടാമതും രോഗം സ്ഥിരീകരിച്ചു. ഇത്തവണയും ചെറിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ജൂലായ് 11നാണ് മൂന്നാം തവണയും കോവിഡ് പോസിറ്റിവായത്. ഇത്തവണ ഡോക്ടറുടെ മാതാപിതാക്കള്‍ക്കും സഹോദരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്.
മാതാപിതാക്കളും സഹോദരനും പ്രമേഹം, രക്തസമ്മര്‍ദം ഉള്‍പ്പെടെയുള്ള രോഗമുള്ളവരാണ്. കാര്യമായ രോഗലക്ഷണങ്ങള്‍ അലട്ടുന്നതിനാല്‍ നാല് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. വൈറസിന്റെ ഏത് വകഭേദമാണ് ബാധിച്ചതെന്ന് തിരിച്ചറിയാന്‍ ഡോക്ടറുടെയും സഹോദരന്റെയും സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചാലും ആളുകളില്‍ കോവിഡ് പിടിപെടാന്‍ സാധ്യതയുണ്ട്. വാക്‌സിന്‍ രോഗത്തിന്റെ തീവ്രത കുറച്ച് ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാധ്യത കുറയ്ക്കുക മാത്രമാണ് ചെയ്യുകയെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
content highlights: Mumbai Doctor Tests Covid Positive Thrice, Twice After Both Vaccine Doses


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..