നവാബ് മാലിക്, മോഹിത് കാംബോജ് | Photo: ANI
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ എന്‍സിപി നേതാവ് നവാബ് മാലിക്കിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്. തന്റെ അടുത്ത ബന്ധുവായ ഋഷഭ് സച്ച്ദേവിനും ലഹരിപാര്‍ട്ടിയുമായി ബന്ധമുണ്ടെന്നായിരുന്നു നവാബ് മാലികിന്റെ പ്രസ്താവന. അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് മോഹിത് കാംബോജ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മുംബൈ യൂണിറ്റ് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും ബിജെപി നേതാക്കളും തമ്മില്‍ ബന്ധമുണ്ടെന്ന് മാലിക് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. എന്‍സിബി ഉദ്യോഗസ്ഥനും ബിജെപി നേതാക്കളും തമ്മില്‍ ചില ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകുമെന്ന് ഞങ്ങള്‍ കരുതുന്നു, കപ്പലിലെ റെയ്ഡിന് ശേഷം എട്ട്-പത്ത് പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് സമീര്‍ വാങ്കഡെ പറഞ്ഞത്. എന്നാല്‍ 11 പേരെ കസ്റ്റഡിയിലെടുത്തുവെന്നതാണ് വാസ്തവം. മോഹിത് കാംബോജിന്റെ അടുത്ത ബന്ധുവായ ഋഷഭ് സച്ച്ദേവ, പ്രതീക് ഗാബ, ആമിര്‍ എന്നിവരെ പിന്നീട് വിട്ടയച്ചുവെന്ന് നവാബ് മാലിക് ആരോപിച്ചു.
എന്നാല്‍ നവാബ് മാലിക് തന്റെ അധികാരം മറ്റുള്ളവരുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനായി ഉപയോഗിക്കുന്നുവെന്ന് മോഹിത് കാംബോജ് പ്രതികരിച്ചു. ഇത്തരം ആളുകളെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം. മാലികിനെതിരേ 100 കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ബന്ധുവായ ഋഷഭിന് ഈ കേസിലോ ആര്യന് ഖാനുമായോ ബന്ധമില്ലെന്ന് എന്‍സിബിക്ക് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഒക്ടോബര്‍ രണ്ട് രാത്രിയിലാണ്ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനുള്‍പ്പെടുന്ന സംഘത്തെ എന്‍.സി.ബി കസ്റ്റഡിയിലെടുത്തത്. ഇതുവരെ 18 അറസ്റ്റാണ് കേസില്‍ ഇതുവരെ നടന്നത്.
Content Highlights: Mumbai cruise raid: BJP leader threatens to file defamation case against Nawab Malik
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..