പാർത്തോഗുപ്ത ദാസ്, അർണബ് ഗോസ്വാമി
മുംബൈ: ടിആര്‍പി തട്ടിപ്പ് കേസില്‍ ബാര്‍ക് മുന്‍ സിഇഒ പാര്‍ത്തോ ദാസ്ഗുപ്തയുടെ ജാമ്യാപേക്ഷ മുംബൈ സെക്ഷന്‍സ് കോടതി തള്ളി.
നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ദാസ്ഗുപ്തയുടെ ഷുഗര്‍ നിലയില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് ശനിയാഴ്ച ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഇപ്പോഴും അദ്ദേഹം ആശുപത്രി നിരീക്ഷണത്തില്‍ തുടരുകയാണ്.
ടിആര്‍പി തട്ടിപ്പ് കേസില്‍ ഡിസംബര്‍ 24നാണ് ദാസ്ഗുപ്തയെ മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. റിപ്പബ്ലിക് ടിവിയുള്‍പ്പെടെ നിരവധി ചാനലുകളുടെ റേറ്റിങ് കൂട്ടുന്നതിന് ദാസ്ഗുപ്ത കോഴ വാങ്ങി കൂട്ടുനിന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പബ്ലിക് ടിവിക്ക് വേണ്ടി അര്‍ണബ് ഗോസ്വാമിയും കോഴ നല്‍കിയതായി ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
അര്‍ണബും പാര്ത്തോദാസ്ഗുപ്തയും തമ്മിലുള്ള വാട്സാപ്പ് സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ടിആര്‍പിക്ക് പുറമേ സര്‍ക്കാര്‍ സംബന്ധിയായ വിഷയങ്ങളും രാജ്യസുരക്ഷ സംബന്ധിച്ച വിവരങ്ങളും സംഭാഷണത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..