മുംബൈ: നാല് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് 80 വയസ് പിന്നിട്ട വയോധിക ദമ്പതിമാർക്ക് 10 വര്‍ഷം തടവ്. 2013 ല്‍ നടന്ന സംഭവത്തിനാണ് മുംബൈയില്‍ താമസിക്കുന്ന വൃദ്ധ ദമ്പതിമാരെ കോടതി ശിക്ഷിച്ചത്. പോക്‌സോ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരമാണ് ശിക്ഷ.

ശിക്ഷ വിധിച്ച പ്രത്യേക പോക്‌സോ കോടതി ജഡ്ജി രേഖ പന്‍ധാരെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. എട്ട് വര്‍ഷം മുന്‍പ് പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുവന്ന് ദമ്പതികള്‍ ഉപദ്രവിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴിയും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പരിഗണിച്ചാണ് കോടതി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ മുതിര്‍ന്ന പൗരന്മാരാണ് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായി കോടതി നിരീക്ഷിച്ചു.

Content Highlights: Mumbai Couple, In Their 80s, Get 10-Year Jail For Sexually Abusing Child