courtesy; ndtv
മുംബൈ: മുംബൈ നഗരത്തിൽ 55 വയസിന് മുകളിലുള്ള പോലീസുകാർക്ക് വീട്ടിൽതന്നെ കഴിയാൻ നിർദേശം. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മുംബൈയിൽ 50 വയസിന് മുകളിൽ പ്രായമുള്ള മൂന്ന് പോലീസുകാർ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് മുംബൈ പോലീസ് കമ്മീഷണര്‍ പരമം ബീർ സിങ് ഇതുസംബന്ധിച്ച നിർദേശം പോലീസുകാർക്ക് നൽകിയത്.
55 വയസിന് മുകളിൽ പ്രായമുള്ള പോലീസുകാർ ഇനിമുതൽ നഗരത്തിൽ ഡ്യൂട്ടിക്കുണ്ടാകില്ല. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെ ഇവരോട് വീടുകളിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് ബാധിച്ച് 57 കാരനായ ഹെഡ് കോൺസ്റ്റബിൾ തിങ്കളാഴ്ച മരിച്ചിരുന്നു. ഇതിന് തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളിലും മുബൈയിൽ രണ്ട് പോലീസുകാർ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും കമ്മീഷണര്‍ പുതിയ നിർദേശം നൽകിയത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മുംബൈയിലാണ്. 5776 പേർക്ക് ഇതിനോടകം മുംബൈയിൽ വൈറസ് സ്ഥിരീകരിച്ചു. 219 പേർ മരിച്ചു. ഇതടക്കം മഹാരാഷ്ട്രയിൽ 369 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവർന്നത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഒമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.
content highlights:Mumbai Cops Over 55 Told To Stay Home After 3 Colleagues Die Of COVID
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..