എന്‍ജിനില്‍നിന്ന് പുക, യാത്രികര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം കാറിന് തീപിടിച്ചു


കത്തിനശിച്ച കാർ | Photo: Screen Grab Twitter (@PartTimeCook)

മുംബൈ: മഹാരാഷ്ട്രയില്‍ കാറിന് തീപിടിച്ച് കത്തിയമര്‍ന്നു. സെന്‍ട്രല്‍ മുംബൈയിലെ മട്ടുംഗ മേഖലയിലെ മേല്‍പ്പാലത്തിലാണ് സംഭവം. കാറില്‍ രണ്ടുയാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 4.45-ഓടെ ഡോ. ബാബസാഹിബ് അംബേദ്കര്‍ റോഡിലാണ് സംഭവം.

ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ എന്‍ജിനില്‍നിന്ന് പുകയുയരുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ വാഹനം നിര്‍ത്തി കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. ഇതാണ് വലിയ അപകടം ഒഴിവാകാന്‍ കാരണമായത്. ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം കാറിന് തീപിടിച്ചു.



സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന തീയണച്ചു. രക്ഷാസേനയും പോലീസും സ്ഥലത്തെത്തുമ്പോഴേക്കും തീ പൂര്‍ണ്ണമായി കത്തിപ്പടര്‍ന്നിരുന്നു. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Content Highlights: Mumbai Car Bursts Into Flames On Flyover

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented