-
മുംബൈ: പുതിയതായി നിര്‍മിച്ച 19 നിലയുള്ള ആഡംബര ഫ്‌ളാറ്റ് കോവിഡ് ആശുപത്രിയ്ക്കായി വിട്ടുനല്‍കിയിരിക്കുകയാണ് മുംബൈ സ്വദേശിയായ വ്യവസായി. സംസ്ഥാനം കോവിഡിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുന്നതിനിടെയാണ് വ്യവസായി സഹായ ഹസ്തവുമായെത്തിയത്.
ഷീജി ശരണ്‍ ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന മെഹുല്‍ സാങ്‌വി എന്നയാളാണ് തന്റെ പുത്തന്‍ കെട്ടിടം കോവിഡ് രോഗികള്‍ക്കായി നല്‍കിയത്. ഫ്‌ളാറ്റ് വാങ്ങിയവരുടെ അനുവാദത്തോടെയാണ് താന്‍ കെട്ടിടം കോവിഡ് രോഗികളെ ചികിത്സിക്കാനായി നല്‍കിയതെന്ന് സാങ്‌വി വ്യക്തമാക്കി.
മുംബൈ മാലാടിലെ എസ് വി റോഡിലാണ് പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 130 ഫ്‌ളാറ്റുകള്‍ അടങ്ങിയ 19 നില കെട്ടിടം എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ഉടമസ്ഥര്‍ക്ക് കൈമാറാന്‍ ഒരുങ്ങുമ്പോഴാണ് കോവിഡ് മുംബൈയെ വരിഞ്ഞുമുറുക്കിയത്.
300 കോവിഡ് പോസിറ്റീവ് രോഗികളെ ഫ്‌ളാറ്റിലേക്ക് മാറ്റിക്കഴിഞ്ഞു. ഒരു ഫ്‌ളാറ്റില്‍ നാല് രോഗികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള ചികിത്സയും ഇവിടെ നടന്നുവരുന്നു.
കഴിഞ്ഞ ദിവസം 3874 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Contet Highlight: Mumbai builder converts newly built luxury Flat into Covid hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..