മുംബൈ: മുംബൈ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനല്‍ വണ്‍ എയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ വന്‍ തീപ്പിടിത്തം. പൂര്‍ണമായും കത്തിനശിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ചിത്രങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. തീ കെടുത്താന്‍ കഴിഞ്ഞതായും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അഗ്നിശമനസേനാ അധികൃതര്‍ പറഞ്ഞു.

ആഭ്യന്തര ടെര്‍മിനലിലെ ഒന്നാം നിലയിലാണ് കോണ്‍ഫറന്‍സ് ഹാള്‍. എട്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. യാത്രക്കാര്‍ ഉപയോഗിക്കുന്ന മുറികളില്‍നിന്ന് വളരെ അകലെയാണ് തീപിടിച്ച കോണ്‍ഫറന്‍സ് ഹാളെന്ന് അധികൃതര്‍ പറഞ്ഞു. അതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ തീപ്പിടിത്തം ബാധിച്ചിട്ടില്ലെന്ന് മുംബൈ വിമാനത്താവളം അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Fire