സെര്‍വര്‍ ഡൗണായി; തിങ്ങിനിറഞ്ഞ് മുംബൈ വിമാനത്താവളം, വലഞ്ഞ് യാത്രക്കാര്‍


സെർവർ ഡൗണായതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിലുണ്ടായ തിരക്ക് | Photo : Twitter / @vikramlalvani

മുംബൈ: സാങ്കേതികത്തകരാറിനെ തുടര്‍ന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതോടെ യാത്രക്കാര്‍ വലഞ്ഞു. വിമാനത്താവളത്തിലെ രണ്ട് ടെര്‍മിനലുകളിലൊന്നിലാണ് വ്യാഴാഴ്ച സെര്‍വര്‍ ഡൗണായത്‌. ചെക്ക്-ഇന്നിനായി യാത്രക്കാര്‍ക്ക് അധികസമയം ക്യൂവില്‍ തുടരേണ്ടി വന്നതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ തിരക്കേറുകയും ചെയ്തു.

ചില വിമാനങ്ങളുടെ യാത്രാസമയത്തേയും ഇത് ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി വിമാനത്താവളം കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് മുംബൈയിലേത്.

മുംബൈയില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കേബിള്‍ മുറിഞ്ഞതാണ് സാങ്കേതികത്തകരാറിന് കാരണമായത്. വൈകിട്ട് ഏഴ് മണിയോടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായതായി വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം നാല്‍പത് മിനിറ്റോളമാണ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതെന്നും എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Mumbai Airport Chaos, Technical Snag


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented