മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് എല്ലാ അനുമതിയും നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍


ജപ്പാൻ എംബസി പുറത്തുവിട്ട ചിത്രം | Photo:ANI

മുംബൈ: രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് എല്ലാ അനുമതിയും നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. പദ്ധതിക്ക് എല്ലാ അനുമതികളും നല്‍കിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. 1.1 ലക്ഷം കോടി രൂപ ചെലവിലാണ് 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി നടപ്പിലാക്കുന്നത്.

മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള 508 കിലോമീറ്റര്‍ ദൂരം രണ്ടു മണിക്കൂറുകൊണ്ട് താണ്ടുന്ന രീതിയിലാണ് ബുള്ളറ്റ് ട്രെയിന്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലവില്‍ ഈ യാത്രയ്ക്ക് ഏഴു മണിക്കൂര്‍ വേണം. 12 സ്റ്റേഷനുകളാണ് ഇടയ്ക്കുണ്ടാവുക. സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി, ബിലിമോറ, ഭറൂച്ച്, മുംബൈ, താനെ, വിരാര്‍, ബോയ്‌സര്‍, വാപ്പി എന്നിവിടങ്ങളിലായിരിക്കും സ്റ്റേഷനുകള്‍.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ മാറ്റത്തിന് പിന്നാലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വേഗത്തിലാക്കിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കുടുങ്ങിക്കിടക്കുന്ന
പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ ഫയലിന് ഇതോടെ അനക്കംവെക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരും പ്രതീക്ഷിക്കുന്നത്.

Content Highlights: Mumbai-Ahmedabad bullet train project gets all clearances from Maharashtra government

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented