Photo: PTI
ലഖ്നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് ആം ആദ്മി പാര്‍ട്ടി രാജ്യസഭ എംപി സഞ്ജയ് സിങ്ങിനെതിരേ കേസ്.
യോഗി സര്‍ക്കാര്‍ താക്കൂര്‍ അനുകൂലികളാണെന്നും അയോധ്യയില്‍ നടന്ന രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങിൽ ദളിത് വിഭാഗങ്ങളെ അപമാനിച്ചുവെന്നും സഞ്ജയ് സിങ് ആരോപിച്ചിരുന്നു. ഇതിനേ തുടര്‍ന്നാണ് സഞ്ജയ് സിങ്ങിനെതിരേ കേസ് എടുത്തത്.
ഐപിസി 152 എ, 505 (1 ബി ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ എംപി പൊതുജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നുവെന്ന് എഫ്ഐആറില്‍ ആരോപിക്കുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആം ആദ്മി നേതാവ് വിവിധ വിഭാഗങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു.
ഭീഷണി സന്ദേശങ്ങള്‍ അയച്ചുകൊണ്ട് ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തന്റെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കേസിനോട് പ്രതികരിച്ചുകൊണ്ട് സഞ്ജയ് സിങ്ങ് പറഞ്ഞു. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ ഉപദ്രവിക്കാനുള്ള യോഗി സര്‍ക്കാരിന്റെ പതിവ് തന്ത്രമാണിതെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷവും പ്രസ്താവനയില്‍ മാറ്റില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു.
Content Highlights: Multiple FIRs against AAP's Sanjay Singh for controversial comments against Yogi Adityanath govt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..