Photo: ANI
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എഐഎഡിഎംകെ. അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തണമെന്നാവശ്യപ്പെട്ട് നവംബർ 9ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐഎഡിഎംകെ നേതാവ് ഒ. പനീർശെൽവവും എടപ്പാടി പളനി സ്വാമിയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ഡിഗല്‍, ശിവഗംഗൈ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളിലായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ തീരുമാനിച്ച ഡിഎംകെ സർക്കാരിനെതിരെയായിട്ടായിരിക്കും പ്രതിഷേധമെന്ന് പ്രസ്താവനിയിൽ പറയുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കയ്ക്കൊടുവിൽ അണക്കെട്ടിൽ നിന്ന് തമിഴ്നാട് ജലം പുറത്തേക്ക് ഒഴുക്കി വിട്ടിരുന്നു. ആദ്യം മൂന്ന് ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് വിട്ടുവെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിന്റെ പശ്ചാത്തലത്തിൽ വീണ്ടും മൂന്ന് ഷട്ടറുകൾ കൂടി തുറന്ന് ജലം പുറത്തേക്ക് വിട്ടിരുന്നു.
Content highlights: Mullaperiyar dam water release - AIADMK to protest against DMK govt on Nov 9


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..