ഗോദയിലെ മികവ് രാഷ്ട്രീയഗോദയിലും കാത്ത മുലായം; പ്രധാനമന്ത്രിപദത്തിന് അടുത്തുവരെയെത്തിയ കിങ്‌മേക്കർ


അരുണ്‍ ശങ്കര്‍/മാതൃഭൂമി ന്യൂസ്

Mulayam Singh

ഗോദയിലെ പ്രകടനമായിരുന്നു മുലായം സിങ് യാദവിന് രാഷ്ട്രീയത്തിലേയ്ക്കുള്ള വഴി തുറന്നു കൊടുത്തത്. ഗുസ്തിക്കാരന്റെ അതേ സൂക്ഷ്മതയോടെയും മെയ്‌വഴക്കത്തോടെയും രാഷ്ട്രീയ ഗോദയിലും നിറഞ്ഞുകളിച്ച മുലായം സിങ് യാദവ് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിന് അരികെ വരെയെത്തിയെന്നത് ചരിത്രം. മണ്ഡല്‍ രാഷ്ട്രീയം മുലായം സിങ്ങിന്റെ രാഷ്ട്രീയ ഉയര്‍ച്ചയുടെ പടവായിരുന്നു.

അറുപതുകളുടെ തുടക്കത്തില്‍ ഗുസ്തിയിലെ ചുവടുകളും അടവുകളും പഠിച്ച് ഗോദയില്‍ എതിരാളികളെ മലര്‍ത്തിയടിക്കുന്നതില്‍ ഹരംകൊണ്ട് നടന്നിരുന്ന ചെറുപ്പക്കാരനായിരുന്നു മുലായം സിങ്. അങ്ങനെയിരിക്കെ ഒരു ദിവസം മെയ്ന്‍പുരിയില്‍ നടന്ന മത്സരത്തില്‍ മുലായം സിങ് യാദവിന്റെ പ്രകടനം ജസ്വന്ത് നഗര്‍ എംഎല്‍എയും സംയുക്ത സോഷ്യലിസ്റ്റ് നേതാവുമായ നാഥു സിങ്ങിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഗുസ്തിയില്‍ മുലായം സിങ് യാദവ് പ്രകടിപ്പിച്ച അസാമാന്യമായ മെയ്‌വഴക്കവും സൂക്ഷമതയും കരുത്തും രാഷ്ട്രീയ ഗോദയ്ക്ക് പറ്റിയതാണെന്ന് നാഥു സിങ് തിരിച്ചറിഞ്ഞു. ബാക്കിയുള്ളതെല്ലാം ചരിത്രം.ജസ്വന്ത് നഗര്‍ എംഎല്‍എയായിരുന്ന നാഥു സിങ്ങിന്റെ ആശീര്‍വാദത്തോടെ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ നിന്ന് 1967-ല്‍ കന്നിയങ്കത്തില്‍ വിജയിച്ചു. നിയമസഭാ അംഗം, ലോക്സഭാ അംഗം, മൂന്നുവട്ടം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി... പ്രധാനമന്ത്രി പദം കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിങ് മേക്കറായിരുന്നു ഇറ്റാവാ ജില്ലയിലെ സെയ്ഫായി ഗ്രാമക്കാരനായിരുന്ന മുലാംയം സിംഗ് യാദവ്.

1990 എന്ന വര്‍ഷം മുലായം സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായിരുന്നു. ബിജെപി നേതാവ് എല്‍ കെ അദ്വാനി നയിച്ച രഥയാത്രയെ തുടര്‍ന്ന് ബാബറി മസ്ജിദിലേയ്ക്ക് മാര്‍ച്ച് ചെയ്ത കര്‍വേസകര്‍ക്കെതിരെ മുഖ്യമന്ത്രിയെന്ന നിലയില്‍ വെടിവെപ്പിന് ഉത്തരവിട്ടു. മുലായത്തിന്റെ പാര്‍ട്ടി ഭരിച്ച കേന്ദ്ര സര്‍ക്കാര്‍ പിന്നാക്ക സംവരണത്തിനുള്ള മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കി. ഇവ രണ്ടും മുലായം സിഗിന്റെ രാഷ്ട്രീയത്തില്‍ വഴിത്തിരിവായി. രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ മുലായം 1992-ല്‍ സമാജ് വാദി പാര്‍ട്ടിയെന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിച്ചു. അതേവര്‍ഷം ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടന്നു. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയുട വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിജയിച്ചത് മുലായത്തിന്റെ കണക്കുകൂട്ടലായിരുന്നു. ബിജെപി ഉയര്‍ത്തിയ വര്‍ഗ്ഗീയ രാഷ്ട്രീയം എശിയില്ല.

ബാബറി മസ്ജിജ് തകര്‍ക്കപ്പെട്ടതിന് പിന്നാലെ മുസ്ലിം വിഭാഗം മുലായത്തെ രക്ഷകനായി കണ്ടു. അതോടൊപ്പം മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ പ്രക്ഷോഭം പിന്നോക്കക്കാരെ മുലായത്തിലേയ്ക്ക് അടുപ്പിച്ചു. യാദവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാരും മുലായത്തിനൊപ്പം ചേര്‍ന്നു. അങ്ങനെ ഇന്ത്യയില്‍ പുതിയൊരു രാഷ്ട്രീയ സമവാക്യത്തിന് മുലായം അടിത്തറയിട്ടു. മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന് മുലായത്തെ മുല്ലാ മുലായമെന്ന് വിളിച്ചു. 93-ലെ തിരഞ്ഞെടുപ്പില്‍ ബി എസ് പിയുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപവത്കരിച്ചു. എന്നാല്‍ ബി എസ് പി സഖ്യ സര്‍ക്കാര്‍ 95-ല്‍ വീണു. ബി എസ് പി നേതാവ് മായാവതിയെ എസ് പി പ്രവര്‍ത്തകര്‍ ലക്നൗവിലെ ഗസ്റ്റ് ഹൗസില്‍വെച്ച് കയ്യേറ്റം ചെയ്തു, ഇതോടെ ഇരുവരും തമ്മില്‍ കടുത്ത ശത്രുതയിലായി.

എസ് പി നേതാക്കള്‍ മുലായത്തെ നേതാജിയെന്ന് സ്നേഹത്തോടെ വിളിച്ചു. 1996-ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. ഐക്യ മുന്നണി രൂപവത്കരിക്കപ്പെട്ടു. സിപിഎം നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസു പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടു. ജ്യോതി ബസു പിന്‍മാറിയതോടെ മുലായം പ്രധാനമന്ത്രിയാകുമെന്ന് എതാണ്ട് ഉറപ്പിച്ചു. എന്നാല്‍ പഴയ സഹപ്രവര്‍ത്തകന്‍ ലാലു പ്രസാദ് യാദവ് മുലായത്തെ വെട്ടി. ഇതോടെ സര്‍ക്കാരിലെ രണ്ടാമനായി പ്രതിരോധ മന്ത്രി സ്ഥാനം എറ്റെടുത്തു.

2002-ല്‍ മൂന്നാം തവണ മൂലായം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. അതിനിടെ കേന്ദ്രത്തില്‍ ഇടത് പക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ യു പി എ സര്‍ക്കാരിന് പുറത്തുനിന്നുള്ള പിന്തുണ നല്‍കി സംരക്ഷിച്ചു. 2012-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ് പിക്ക് ആദ്യമായി ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മകന്‍ അഖിലേഷ് യാദവിന് മുഖ്യമന്ത്രി പദം വിട്ടുകൊടുത്ത് മുലായം സിങ് യാദവ് പിന്നോട്ട് മാറിനിന്നു. പക്ഷെ, ആ തീരുമാനം മുലായം സിങ്ങിന്റെ കുടുംബ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ അസ്വാരസ്യം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതിനുശേഷം മുലായത്തിന് രാഷ്ട്രീയത്തില്‍ ഒരു തിരിച്ചുവരവ് ഉണ്ടായില്ല.

2014-ലെ പൊതു തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി മുലായത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. പിന്നീട് 2019-ല്‍ രണ്ടര പതിറ്റാണ്ടോളം നീണ്ട പിണക്കം മറന്ന് മുലായം മായാവതിയുമായി കൈ കോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടു. പക്ഷെ, അതൊന്നും മുലായം സിങ്ങെന്ന നേതാവിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു റീ ലോഞ്ച് നല്‍കിയില്ല. വി.പി സിങ്ങിന്റെ മണ്ഡല്‍ രാഷ്ട്രീയവും ചൗധരി ചരണ്‍സിങ്ങിന്റെ കര്‍ഷക രാഷ്ട്രീയവും രാം മനോഹര്‍ ലോഹ്യയയുടെ സോഷ്യലിസവും ഉയര്‍ത്തി രാഷ്ട്രീയം കളിച്ച മുലായത്തിന്റെ തിരിച്ചിറക്കവും ആ രാഷ്ട്രീയം ദുര്‍ബലപ്പെടുന്നത് കണ്ടുകൊണ്ടായിരുന്നു.

ഇന്ദിരാഗാന്ധിയുടെ കുടുംബാധിപത്യത്തിനെതിരേ പോരാടിക്കൊണ്ട് രാഷ്ട്രീയംകളിച്ച മുലായം അതേ കുടുംബ രാഷ്ട്രീയത്തിന്റെ പ്രയോക്താവായെന്നത് മറ്റൊരു വൈരുദ്ധ്യം. ഇന്ത്യയിലെ എറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയത്തെ മൂന്ന് പതിറ്റാണ്ടോളം നിയന്ത്രിച്ച ഇന്ത്യയിലെ എണ്ണംപറഞ്ഞ സോഷ്യലിസ്റ്റ് നേതാക്കളില്‍ ഒരാളെന്ന നിലയില്‍കൂടി ഇന്ത്യന്‍ രാഷ്ട്രീയചരിത്രം മുലായത്തെ അടയാളപ്പെടുത്തും.

Content Highlights: mulayam singh yadav, a mass leader who played politics like a wrestler


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented