മുകുൾ റോയ് |ഫോട്ടോ:എ.എൻ.ഐ
ന്യൂഡല്‍ഹി: തൃണമൂലിലേക്ക് തിരികെ പോയതിന് പിന്നാലെ മുകുള്‍ റോയിയുടെ സെഡ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. മുകുള്‍ റോയിക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ നിലവില്‍ പിന്‍വലിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം മുകുള്‍ റോയ് തനിക്ക് ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ് ബിജെപി ടിക്കറ്റില്‍ കൃഷ്ണനനഗര് മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എയായ മുകുള്‍ റോയിയും മകനും തന്റെ മുന്‍ പാര്‍ട്ടിയായ തൃണമൂലിലേക്ക് തിരികെ പ്രവേശിച്ചത്.
2017-ലാണ് അദ്ദേഹം തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ ബിജെപി ദേശീയ ഉപാധ്യക്ഷനാക്കിയിരുന്നു. ബിജെപിയില്‍ ചേര്‍ന്നയുടന്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുകുള്‍ റോയിക്ക് ലഭിച്ചിരുന്നതെങ്കിലും പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സെഡ് കാറ്റഗറി ഏര്‍പ്പെടുത്തി.
24 ഓളം സിആര്‍പിഎഫ് കമാന്‍ഡോകളാണ് അദ്ദേഹത്തിന്റെ സുരക്ഷക്കായി ഉണ്ടാകുക. തൃണമൂലില്‍ ചേര്‍ന്നതിന് പിന്നാലെ സംസ്ഥാന പോലീസിന്റെ സുരക്ഷയും അദ്ദേഹത്തിനുണ്ട്. ബംഗാളിലെ ബിജെപിയുടെ 77 എംഎല്‍എമാര്‍ക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..