ശ്രീജൻ റോയ്| Photo: https:||twitter.com|Sougata_Mukh
കൊല്‍ക്കത്ത: ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയിയുടെ അടുത്ത ബന്ധു ശ്രീജന്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി. 2019-ല്‍ ബി.ജെ.പി.യില്‍ അംഗത്വമെടുത്ത ശ്രീജന്‍, രണ്ടുവര്‍ഷത്തിനു ശേഷമാണ് പാര്‍ട്ടി വിടുന്നത്.
രണ്ടുവര്‍ഷത്തിനിടെ ബി.ജെ.പി. എന്ന പാര്‍ട്ടിയെ മനസ്സിലാക്കാനായില്ലെന്ന് ശ്രീജന്‍ റോയ് പറഞ്ഞു.
2019 ഫെബ്രുവരി 21-നാണ് ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ആ പാര്‍ട്ടി എന്താണെന്നോ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ എനിക്ക് മനസ്സിലാക്കാനായിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് എനിക്ക് സ്വന്തം വീടാണ്- ശ്രീജന്‍ റോയ് ടൈംസ് നൗവിനോടു പ്രതികരിച്ചു.
പശ്ചിമ ബംഗാളില്‍ ഏപ്രില്‍/ മേയ് മാസങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍- വിജയിക്കുമെന്ന് എല്ലാവരും പറയും, പ്രയോഗത്തില്‍ കൊണ്ടുവരിക വ്യത്യസ്തമാണ് എന്നായിരുന്നു ശ്രീജന്‍ റോയിയുടെ മറുപടി.
തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള മാറ്റം മുകുള്‍ റോയിയുമായുള്ള ബന്ധത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് ബന്ധവും രാഷ്ട്രീയവും വേറെ കാര്യങ്ങളാണെന്നും ശ്രീജന്‍ പറഞ്ഞു.
2017-ലാണ് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.
content highlights: mukul roy's relative joins tmc
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..